അമീൻ, ജോജോ തോമസ്, സന്തോഷ്
ജിസാൻ: ജല ജിസാൻ സാംത യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ജല ജിസാൻ രക്ഷാധികാരി താഹ കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അമീൻ അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം ജോയിൻ സെക്രട്ടറി ശ്യാം കൃഷ്ണനും കേന്ദ്ര റിപ്പോർട്ട് ആക്ടിങ് ജനറൽ സെക്രട്ടറി അനീഷ് നായരും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി ജോജോ തോമസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സന്തോഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ജല പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, ട്രഷറർ ഡോ. ജോ വർഗീസ്, മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, രക്ഷാധികാരി സമിതി അംഗങ്ങളായ മനോജ് കുമാർ, മൊയ്തീൻ ഹാജി, വൈസ് പ്രസിഡന്റുമാരായ ഡോ. രമേശ് മൂച്ചിക്കൽ, ഹനീഫ മുന്നിയൂർ, ജീവകാരുണ്യ വിഭാഗം ചെയർമാൻ സണ്ണി ഓതറ, ജിസാൻ ഏരിയ കമ്മിറ്റി പ്രസിഡന്റ് ജബ്ബാർ പാലക്കാട്, സംത ഏരിയ സെക്രട്ടറി ഹരിദാസ് എന്നിവർ സംസാരിച്ചു.
ജല സ്ഥാപക നേതാവും രക്ഷാധികാരിയുമായ മൊയ്തീൻ ഹാജിയെ സാംത യൂനിറ്റിന്റെ നേതൃത്വത്തിൽ മുഖ്യരക്ഷാധികാരിയായ വെന്നിയൂർ ദേവനും, സാംത ഏരിയ സെക്രട്ടറി ഹരിദാസും ചേർന്ന് പൊന്നാടയണിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ജോജോ തോമസ് സ്വാഗതവും റെജി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അമീൻ (പ്രസിഡന്റ്, സുരേഷ് (വൈസ് പ്രസിഡന്റ്), ജോജോ തോമസ് (സെക്രട്ടറി), ശ്യാം കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), സന്തോഷ് (ട്രഷറർ), സുരേഷ് (ജീവകാരുണ്യ വിഭാഗം കൺവീനർ), മോയിൻ (ചെയർമാൻ), സൂരജ് (മീഡിയ വിങ്) എന്നിവർ ഉൾപ്പെടെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.