‘ജ​ല' ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്‌​മൃ​തി​യി​ൽ

താ​ഹ കൊ​ല്ലേ​ത്ത് സം​സാ​രി​ക്കു​ന്നു

'ജ​ല' ഗാ​ന്ധി സ്‌​മൃ​തി​യും ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു

ജി​സാ​ൻ: മ​ഹാ​ത്മ ഗാ​ന്ധി​ജി​യു​ടെ 76 -മ​ത് ര​ക്ത​സാ​ക്ഷി​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ജ​ല) ജി​സാ​ൻ സി​റ്റി വെ​സ്റ്റ്‌ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച 'ഗാ​ന്ധി സ്‌​മൃ​തി-2024' സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഗാ​ന്ധി അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി​ക​ൾ ജ​ല കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ലാം കൂ​ട്ടാ​യി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

‘ഗാ​ന്ധി​ജി​യും മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ല മു​ഖ്യ​ര​ക്ഷാ​ധി​കാ​രി താ​ഹ കൊ​ല്ലേ​ത്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ ഹി​ന്ദു​ത്വ​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ​ത്തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യി മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യെ വി​ഭാ​വ​ന ചെ​യ്‌​ത​തി​നും വ​ർ​ഗീ​യ​ത​ക്കെ​തി​രെ നി​ര​ന്ത​ര​മാ​യി പൊ​രു​തി​യ​തി​നു​മാ​ണ് ഗാ​ന്ധി​ജി​യെ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ് വ​സീം മു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ നീ​ലാം​ബ​രി, പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, ഡോ. ​ജോ വ​ർ​ഗീ​സ്, ഡോ. ​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ എ​ന്നി​വ​ർ ഗാ​ന്ധി അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. സെ​ക്ര​ട്ട​റി അ​നീ​ഷ് നാ​യ​ർ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി സി​യാ​ദ് പു​തു​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ബി​നു ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. 'ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും പോ​രാ​ട്ട​വും' എ​ന്ന ഡോ​ക്യൂ​മെ​ന്റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ വെ​ന്നി​യൂ​ർ ദേ​വ​ൻ, സ​ണ്ണി ഓ​ത​റ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ന്തു​ഷ ചെ​ട്ടി​പ്പ​ടി, ജി​ബി​ൻ, ജി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jala Gandhi memorial and documentary exhibition organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.