‘ജ​ല’ ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഫെ​സ്​​റ്റ്​ 2026 ര​ക്ഷാ​ധി​കാ​രി സ​ണ്ണി ഓ​ത​റ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

വ​ർ​ണാ​ഭ​മാ​യ അ​നു​ഭ​വ​മാ​യി ജി​സാ​നി​ൽ ‘ജ​ല ഈ​ദ് ഫെ​സ്​​റ്റ്​ -2026’

ജി​സാ​ൻ: ‘ജ​ല’ ജി​സാ​ൻ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ജ​ല ഈ​ദ് ഫെ​സ്​​റ്റ്​ -2026’ പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. അ​ബു​അ​രീ​ഷ് അ​ൽ​ഖാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ ‘ജ​ല’ ര​ക്ഷാ​ധി​കാ​രി​യും ആ​ക്‌​ടിം​ഗ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ണ്ണി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ് സ​ലിം മൈ​സൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ന്തു​ഷ ചെ​ട്ടി​പ്പ​ടി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി.

കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ ഡോ. ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​ര​മേ​ഷ് മൂ​ച്ചി​ക്ക​ൽ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജ​ബ്ബാ​ർ പാ​ല​ക്കാ​ട്, നൗ​ഷാ​ദ് പു​തി​യ​തോ​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജോ​ർ​ജ് തോ​മ​സ് സ്വാ​ഗ​ത​വും അ​ബു​അ​രീ​ഷ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി വ​ത്സ​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി പാ​ച​ക​മ​ത്സ​രം, വ​ടം​വ​ലി, പ​ഞ്ച​ഗു​സ്‌​തി, ക​സേ​ര​ക​ളി, കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന, ചാ​യം കൊ​ടു​ക്ക​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. വാ​ശി​യേ​റി​യ വ​ടം​വ​ലി​യി​ൽ ‘ജ​ല’ അ​ബു​അ​രീ​ഷ് ടീ​മും പ്രീ​തി ജോ​ർ​ജ്ജ് ന​യി​ച്ച ടീ​മും വി​ജ​യി​ച്ചു. രാ​ജേ​ഷ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​വും, രാ​ജേ​ഷ് ആ​ല​പ്പു​ഴ​യു​ടെ മി​മി​ക്രി​യും ശ്ര​ദ്ധേ​യ​മാ​യി. സാ​ധ്വി​ക സൂ​ര​ജ്, എ​വ്​​ലി​ൻ ജോ​ർ​ജ്, സൈ​റ ജി​നു, നോ​റ ജി​നു, ഐ​ന സ​ജീ​ർ എ​ന്നി​വ​ർ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ഷാ​ഹി​ൻ കെ​വി​ട​ൻ, സോ​ജി വ​ർ​ഗീ​സ്, പ്രീ​തി ജോ​ർ​ജ്ജ്, ഷീ​ജ കോ​ശി, അ​ഞ്ജ​ലി അ​പ്പു​ക്കു​ട്ട​ൻ, സ​ഫീ​ന ഷാ​ഹി​ൻ, ഫാ​ത്തി​മ ഫി​ർ​ദൗ​സ്, മോ​നി​ഷ, ഷി​മി​ൽ, ന​ന്ദു, സ​ന​ൽ കു​മാ​ർ, ഡോ. ​അ​നീ​ഷ്, ആ​േ​ൻ​റാ, ഡോ. ​ലി​ൻ, സാ​രം​ഗ് സൂ​ര​ജ്, ആ​ൻ​റ​ണി അ​നീ​ഷ്, ബി​ൻ​സി, അ​ലോ​ന അ​നൂ​പ്, ഖ​ദീ​ജ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ​മ്മാ​ന പ​ദ്ധ​തി സ​മ്മാ​ന​ങ്ങ​ൾ നൗ​ഷാ​ദ് പു​തി​യ തോ​പ്പി​ൽ, ഡോ. ​ജോ വ​ർ​ഗീ​സ്, ഡോ. ​ര​മേ​ഷ് മൂ​ച്ചി​ക്ക​ൽ, എ. ​ലീ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ മൂ​ന്നി​യൂ​ർ, ഗ​ഫൂ​ർ പൊ​ന്നാ​നി, സാ​ദി​ഖ് പ​ര​പ്പ​ന​ങ്ങാ​ടി, സ​ജീ​ഷ് അ​മ്മാ​ര​മ്പ​ത്ത്, അ​ബ്​​ദു​ൽ ക​രീം, വ​ത്സ​രാ​ജ​ൻ, അ​ഷ്‌​റ​ഫ് മ​ണ്ണാ​ർ​ക്കാ​ട്, ന​ജൂം, വി​നോ​ദ​ൻ, ക​ലേ​ഷ്, സ​നീ​ഷ്, ജാ​ബി​ർ, കു​ടും​ബ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്രീ​തി ജോ​ർ​ജ്ജ്, ക​ൺ​വീ​ന​ർ​മാ​രാ​യ ഗീ​ത ജോ ​വ​ർ​ഗീ​സ്, ആ​ശി​ഫ സ​ജീ​ർ, ഷീ​ജ കോ​ശി, ആ​നി അ​നൂ​പ്, അ​ഞ്ജ​ലി അ​പ്പു​ക്കു​ട്ട​ൻ, ശ്രീ​രേ​ഖ, പ്രി​ൻ​സ് ക​ല്ലും​മൂ​ട്ടി​ൽ, സൂ​ര​ജ്, ബാ​ല​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, കോ​ശി, സ​മീ​ർ പ​ര​പ്പ​ന​ങ്ങാ​ടി, സാ​ഗ​ർ, നി​ഷാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ‘Jala Eid Fest-2026’ in Jizan a colorful experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.