ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരങ്ങൾ ഡിസംബർ 18 മുതൽ 22 വരെ റിയാദിൽ

റിയാദ്: 2025 ലെ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് റിയാദ് വേദിയാകും. ഡിസംബർ 18 മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുക. ഇത് ആറാം തവണയാണ് സൗദിയിൽ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരം നടക്കുന്നത്.

ഈ വർഷത്തെ സീരി എ ചാമ്പ്യന്മാരായ നപ്പോളി, കോപ്പ ഇറ്റാലിയ ജേതാക്കളായ ബോലോഗ്ന, ലീഗ് റണ്ണേഴ്സ് അപ്പായ ഇന്റർ മിലാൻ, കോപ്പ ഇറ്റാലിയ റണ്ണേഴ്സ് അപ്പായ എ.സി മിലാൻ എന്നീ നാല് പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക.

സൗദി കായിക മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ടിക്കറ്റുകൾ അടുത്ത ആഴ്ചകളിൽ വിൽപ്പന ആരംഭിക്കും. ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ ഡിസംബർ 18, 19 തീയതികളിലും ഫൈനൽ മത്സരം 22 നും നടക്കും. സ്റ്റേഡിയങ്ങൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

2018 ൽ ജിദ്ദയിലാണ് സൗദിയിൽ ആദ്യമായി ഇറ്റാലിയൻ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് യുവന്റസ്, എ.സി മിലാനെ പരാജയപ്പെടുത്തി കിരീടം നേടി. പിന്നീട് 2019 ൽ ടൂർണമെന്റ് റിയാദിലേക്ക് മാറ്റി. തുടർന്ന് ഇന്റർ മിലാൻ 2022 ലും 2024 ലും കിരീടം നേടി. ഈ വർഷം ജനുവരിയിൽ നടന്ന കഴിഞ്ഞ എഡിഷൻ കിരീടം എ.സി മിലാനാണ് സ്വന്തമാക്കിയത്.

Tags:    
News Summary - Italian Super Cup football matches to be held in Riyadh from December 18 to 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.