ജിദ്ദ: ഇസ്ലാമോഫോബിയ നേരിടാൻ യു.എൻ പൊതുസഭ വിളിച്ചു കൂട്ടണമെന്നും മാർച്ച് 15 ഇസ്ലാമോഫോബിയക്കെതിരെ അന് താരാഷ്ട്ര െഎക്യദാർഢ്യ ദിവസമായി പ്രഖ്യാപിക്കണമെന്നും ഒ.െഎ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന ്തിര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ന്യൂസിലൻഡ് ഭീകരാക്രമണ പശ്ചാത്തലത്തിൽ ഒ.െഎ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര എക്സിക്യൂട്ടീവ് യോഗം ഇസ്തംബൂളിലാണ് ചേർന്നത്. ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൻ പീറ്റേഴ്സും സന്നിഹിതനായിരുന്നു. സൗദി സംഘത്തെ തുർക്കിയിലെ സൗദി അംബാസഡർ എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽഖുറയ്ജിയാണ് നയിച്ചത്.
ഇസ്ലാമോഫോബിയ വളർന്നുവരികയും സമൂഹത്തിൽ പ്രചരിക്കുകയും ചെയ്യുന്നതിനെതിരെ ഉദ്ഘാടന സെഷനിൽ തുർക്കി പ്രസിഡൻറ് റജബ് ഉറുദുഗാൻ മുന്നറിയിപ്പ് നൽകി.
കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ന്യൂസ്ലൻഡ് സംഭവം ആവർത്തിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ആഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയാണ് ഒ.െഎ.സി ജനറൽ സെക്രട്ടറി ഡോ. യൂസുഫ് ബിൻ അഹ്മദ് അൽ ഉസൈമീൻ പ്രസംഗം തുടങ്ങിയത്. സംഭവത്തെ തുടർന്ന് ന്യൂസ്ലൻഡ് ഗവൺമെൻറ് കൈകൊണ്ട നടപടികളെ അദ്ദേഹം പ്രശംസിച്ചു. വംശീയതയും പക്ഷപാതിത്വവും ലോക സമാധാനത്തിനും സുരക്ഷക്കും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഭീകരതക്ക് മതമോ രാജ്യമോ ഇല്ലെന്നാണ് ഒരോ സംഭവവും ഉണർത്തുന്നത്.
ഒ.െഎ.സി അംഗ രാജ്യങ്ങൾ ഭീകരതയുടെ അപകടങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യം ലോകത്തോട് പറഞ്ഞിട്ടുണ്ട്. യു.എന്നിൽ സൗദി അറേബ്യയുടെ ശ്രമഫലമായി വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ വലിയൊരും സംവാദം സംഘടിപ്പിച്ചിട്ടുണ്ട്.
വിയന്നയിൽ കിങ് അബ്ദുല്ല ഡയലോഗ് സെൻറർ സ്ഥാപിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ ആശയങ്ങളിൽ അധിഷ്ഠിതമായ വിേദ്വഷ പ്രഭാഷണം ഇസ്ലാമിനും മുസ്ലിംകൾക്കും മാത്രമല്ല, അത് പാശ്ചാത്യ ജനാധിപത്യ ലിബറൽ ഭരണകൂടങ്ങളെയും ലക്ഷ്യമിട്ടാണ്. ഉടനടി ഫലപ്രദമായ നടപടിയെടുത്തില്ലെങ്കിൽ സുസ്ഥിര രാജ്യങ്ങളിൽ കുഴപ്പങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.