മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ പങ്കാളികളാകണം –അബ്ദുല്ലക്കോയ മദനി

ജിദ്ദ:  മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പങ്കാളികളാകണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്‍റ്് ടി.പി അബ്ദുല്ലക്കോയ മദനി. രാഷ്ട്രീയമെന്നത് ധര്‍മവും നീതിയുമില്ലാത്തവരുടെ ആലയമാക്കാന്‍ അനുവദിക്കരുതെന്നും ജിദ്ദയില്‍ ഇസ്ലാഹി ഐക്യസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം വരുന്ന ഇന്ത്യയുടെ മനസ് മതേതരമാണ്. മതേത്വരമൂല്യങ്ങളും ഭരണഘടന ഉറപ്പ് നല്‍കുന്ന ആശയ പ്രചരണ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണം. മുസ്്ലിം ഐക്യസംഘം ഒരു നൂറ്റാണ്ട് മുന്‍പ് ഉയര്‍ത്തിയ ആഹ്വാനം ഇന്നും പ്രസ്ക്തമാണ്. തൗഹീദി പ്രസ്ഥാനം ഇനി ഒന്നാണ്. ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനോ എതിരിടാനോ അല്ല ശ്രമിക്കേണ്ടത്. മറിച്ച് നന്മയുടെ സന്ദേശം സമൂഹത്തിലേക്ക് കൂടുതല്‍ ഊര്‍ജസ്വലമായ് പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധചെലുത്തണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ നടന്ന സമ്മേളനത്തില്‍ കെ.എന്‍ .എം വൈസ് പ്രസിഡന്‍റ്് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി അറേബ്യയെ റാഡിക്കല്‍ സലഫിസത്തിന്‍െറ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഹയ്യ് മുശരിഫ ജാലിയാത്ത് ഡയറക്ടര്‍ ശൈഖ് ഹമൂദ് ശമ്മരി, ഡോ. മുതൈര്‍ അല്‍ മാലിക്കി,  ശൈഖ് മര്‍സൂഖ് അല്‍ ഹാരിഥി, ശൈഖ് അഹമദ് അല്‍ തഖഫി, അഡ്വ. ഹനീഫ് , വി.പി മുഹമ്മദലി, അബൂബക്കര്‍ അരിമ്പ്ര,  സക്കീര്‍ ഹുസൈന്‍, ഷിബു തിരുവനന്തപുരം, മുഹമ്മദ് ഇഖ്ബാല്‍,  മായിന്‍ കുട്ടി, പി.വി അഷ്റഫ് , മജീദ് നഹ , മൂസകുട്ടി വെട്ടിക്കാട്ടിരി, എന്‍ജി.അബൂബക്കര്‍ യാമ്പു, കുഞ്ഞഹമ്മദ് കോയ ഹാഇല്‍, അബ്ബാസ് ചെമ്പന്‍, സലാഹ് കാരാടന്‍, ഒസാമ മുഹമ്മ്ദ്, ശമീര്‍ സ്വാലഹി തുടങ്ങിയവര്‍ സംസാരിച്ചു.  മുഹമ്മദലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുഹമ്മദ് നൂരിഷ സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - islahi sammelanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.