ജിദ്ദ: ഇശൽ കലാവേദിയുടെ 15ാം വാർഷികാഘോഷം ‘ഇശൽ ഫെസ്റ്റ് 2020’ എന്ന പേരിൽ ഫലസ്തീൻ സ്ട്രീ റ്റിലെ ദുറ കോമ്പൗണ്ടിൽ ഫെബ്രുവരി 14ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയു ടെ ലോഗോ പ്രസിഡൻറ് ഇബ്രാഹിം ഇരിങ്ങല്ലൂർ പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഷാജഹാൻ ഗുഡല്ലൂരിന്‍ നൽകി പ്രകാശനം ചെയ്തു.
ഇശൽ ഫെസ്റ്റിൽ ഫ്രൂട്ട് കാർവിങ്, കേക്ക് ഡെക്കറേഷൻ, മൈലാഞ്ചിയിടൽ, ചിത്രരചന, ക്വിസ്, ഫാഷൻ ഷോ തുടങ്ങിയ മത്സരങ്ങളും ഒപ്പന, ഡാൻസ്, തീറ്റമത്സരം, നൃത്തം, ലൈവ് ഓർക്കസ്ട്ര തുടങ്ങിയ കലാപരിപാടികളുമുണ്ടാവും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. ചെയർമാൻ ബഷീർ തിരൂർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇബ്രാഹിം ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. അഹ്മദ് ഷാനി പരിപാടിയെ കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ഷാജഹാൻ ഗുഡല്ലൂരിനെയും കൺവീനറായി അഹമ്മദ് ഷാനിയെയും തെരഞ്ഞെടുത്തു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ഫെസ്റ്റിവലിൽ സ്റ്റാളുകൾ സ്ഥാപിക്കാനുദ്ദേശിക്കുന്നവരും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ 0555361893, 0541114125, 0565389168, 0559535560 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.