?????? ???????? ?????? ???. ????????????? ????????? ?????????????? ??????? ??????? ????????? ???????? ?????????????????

സ്വദേശി സംഘത്തെ ഇരുഹറം കാര്യാലയ മേധാവി അന​ുമോദിച്ചു

മദീന: മസ്​ജിദുന്നബവി മുറ്റങ്ങൾ ശുചീകരിക്കുന്ന ജോലിക്ക്​ മുന്നോട്ട്​ വന്ന സ്വദേശി യുവാക്കളെ ഇരുഹറം കാര്യാലയ മേധാവി​ ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ അനുമോദിച്ചു. ഇരുഹറമുകൾക്കും അവിടെയെത്തുന്നവർക്കും സേവനം നൽകുന്നത്​ അഭിമാനമാണെന്നും നല്ല നിലയിൽ ജോലിയിലേർപ്പെടാൻ ദൈവം തുണക്ക​െട്ടയെന്നും അദ്ദേഹം ആശംസിച്ചു. ആവശ്യമായ പരിശീലനം നൽകിയാണ്​ മസ്​ജിദുന്നബവി കാര്യാലയം യുവാക്കളെ​ ജോലിക്ക്​ നിയമിച്ചിരിക്കുന്നത്​. ആദ്യസംഘം പുറത്തിറങ്ങുന്ന ചടങ്ങ്​ ഇരുഹറം കാര്യാലയ മേധാവി ഉദ്​ഘാടനം ചെയ്​തു. അണ്ടർ സെക്രട്ടറി ശൈഖ്​ സ്വാലിഹ്​ അൽമുസീനി, ശുചീകരണ വിഭാഗം മേധാവി ഖാലിദ്​ അൽറഹീലി എന്നിവർ സന്നിഹിതരായിരുന്നു.
Tags:    
News Summary - iruharam anumodanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.