ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് സേന അണച്ചപ്പോൾ
Posted On
date_range Updated On
date_range ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിച്ചു
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേന അണച്ചു. ശനിയാഴ്ചയായിരുന്നു സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സംഘം ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.