ഇരിക്കൂർ സ്വദേശി സൗദിയിൽ ആത്മഹത്യ ചെയ്തു

ഹോത്ത ബനീ തമീം (സൗദി അറേബ്യ): കണ്ണൂർ ഇരിക്കൂർ സ്വദേശി പൊൻപള്ളി റഹീം (52) സൗദി അറേബ്യയിലെ ഹോത്ത ബനീ തമീമിൽ ആത്മഹത്യ ചെയ്തു. താമസ സ്ഥലത്ത് തൂങ്ങിയ നിലയിലായിരുന്നു.

ഒന്നര വർഷം മുമ്പ് മകളുടെ വിവാഹത്തിന് നാട്ടിൽ പോയി വന്നതാണ്. പൊൻപള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: സൗദത്ത്, ശിബിൽ. ഷറൂറയിൽ ജോലി ചെയ്യുന്ന ഇർഷാദാണ് മകളുടെ ഭർത്താവ്. ഭാര്യാസഹോദരൻ നാസർ (ദമാം) ഹോത്തയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഹോത്തയിൽ ഖബറടക്കുന്നതിന് കെ.എം.സി.സി നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Irikkur Native Commmit Suicide In Saudi-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.