ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സലീം അഹ് മദ് സംസാരിക്കുന്നു
മക്ക: എൻ.എസ്.യു മുൻ ദേശീയ അധ്യക്ഷനും എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറിയും കർണാടക സർക്കാർ ചീഫ് വിപ്പുമായ സലീം അഹമ്മദിന് ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റി ഊഷ്മള സ്വീകരണം നൽകി. മക്ക അസീസിയയിലെ പാനൂർ റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടി ഐ.ഒ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ജാവേദ് മിയാൻദാദ് ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. സീനിയർ നേതാവ് ഷാനിയാസ് കുന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി. സാക്കിർ കൊടുവള്ളി മുഖ്യാഥിതിയെ മൂവർണ ഷാൾ അണിയിച്ചു.
ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാൻ മൈലൂർ, ഇഖ്ബാൽ ഗബ്ഗൽ, അബ്ദുൽ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, നിസാ നിസാം, ഷംസ് വടക്കഞ്ചേരി, ജെയ്സ് ഓച്ചിറ, ഫിറോസ് എടക്കര, ഷാജഹാൻ കരുനാഗപ്പള്ളി, ഷീമാ നൗഫൽ, റോഷ്ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ, സർഫറാസ് തലശ്ശേരി, മുഹമ്മദ് അസ്ലം, മുഹമ്മദ് സദ്ദാം ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സന്നദ്ധ സേവന പ്രവർത്തനങ്ങളേയും സ്വീകരണത്തിന് നന്ദി പറഞ്ഞ സലീം അഹമ്മദ് പ്രശംസിച്ചു. അത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരമാണെന്നും കോൺഗ്രസ് പാർട്ടിയ്ക്ക് അഖിലേന്ത്യാ തലത്തിൽ അവ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതവും ട്രഷറർ ഇബ്രാഹിം കണ്ണങ്കാർ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കണ്ണൂർ, ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, ഷാഫി കുഴിമ്പാടൻ ഫറോക്ക്, നഹാസ് കുന്നിക്കോട്, ഷബാന ഷാനിയാസ്, ബദരിയ്യ ഈസ, ജെസീന അൻവർ, ജെസ്സി ഫിറോസ്, മിസിരിയ്യ റഫീഖ്, ഷീബ സെയ്ദ്, റുഖിയ്യ ഇക്ബാൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.