ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിനെത്തിയവർ അവസാനഘട്ട തയാ റെടുപ്പിൽ. ശനിയാഴ്ച മുതൽ മസ്ജിദുൽ ഹറാമിൽ ആരംഭിക്കുന്ന അവസാനഘട്ട മത്സരം നാലു ദിവസം നീണ്ടുനിൽക്കും.
103 രാജ്യങ്ങളിൽ നിന്നെത്തിയ 146ൽ മത്സരാർഥികളിൽനിന്ന് തെരഞ് ഞെടുക്കപ്പെട്ടവരാണ് അവസാനഘട്ട മത്സരത്തിലുണ്ടാകുക. അഞ്ചു വിഭാഗങ്ങളായി തിരിച്ചുള്ള മത്സരത്തിലെ വിജയികൾക്ക് സമാനമായി 11,45,000
റിയാലാണ് മതകാര്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. 146 മത്സരാർഥികളിൽ ബ്രസീലിൽനിന്നുള്ള ഏഴു വയസ്സുകാരനായ ശിബ്ൽ മുഹമ്മദ് സാലി എന്ന കുട്ടിയുമുണ്ട്. മക്കയിലെത്തി വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിൽ പെങ്കടുക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് ശിബ്ൽ മുഹമ്മദ് പറഞ്ഞു. വിശുദ്ധ ഖുർആൻ നല്ല നിലയിൽ പഠിച്ച് ഖുർആൻ പാരായണം നടത്തുന്ന അറിയപ്പെടുന്നവരിലൊരാളാകാനാണ് ആഗ്രഹമെന്ന് ശിബ്ൽ മുഹമ്മദ് സാലി പറഞ്ഞു.
കേരളത്തിൽനിന്ന് ഷഹീന് പാറക്കോട്ടും മത്സരത്തിൽ പെങ്കടുക്കുന്നുണ്ട്. അഹ്ലെ ഹദീസ് ഡൽഹിയിൽ സംഘടിപ്പിച്ച ഖുർആൻ മനഃപാഠമാക്കൽ മത്സരത്തിൽ- 2000 ത്തോളം മത്സരാർഥികളിൽനിന്നാണ് ഷഹീന് മക്കയിൽ നടക്കുന്ന ലോക മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.