മദീന: 40ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ, മനഃപാഠ മത്സരം തുടങ്ങി. മതകാര്യ വകുപ്പ് മന്ത്രി ഡോ.അബ്ദുൽ ലത്തീഫ് ആലു ശൈഖിനു വേണ്ടി മത്സര വിഭാഗം അസി. സെക്രട്ടറി ജനറൽ പരിപാടി ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നബവി കാര്യാലയ അണ്ടർ സെക്രട്ടറി സ്വാലിഹ് അൽമുസീനി, ദേശീയ അന്തർദേശിയ ഖുർആൻ മത്സര വകുപ്പ് ജനറൽ സെക്രട്ടറി ഡോ. മൻസൂർ അൽ സുമൈഹ്, സൗദിയിലെ നൈജീരിയൻ അംബാസഡർ മുഹമ്മദ് ഇൗസ ദാവൂദ് തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തെ നടന്ന സ്ക്രീനിങ്ങിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരെയാണ് അവസാനഘട്ട മത്സരങ്ങളിലേക്ക് തെരഞ്ഞെടുത്തത്. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. 82 രാജ്യങ്ങളിൽ നിന്നായി 115 പേരുണ്ട്. രാവിലേയും വൈകുന്നേരവുമായി മസ്ജിദുന്നബവയിൽ നടക്കുന്ന മത്സര പരിപാടികൾ ബുധനാഴ്ച വരെ തുടരും. 30 വർഷത്തിനു ശേഷം ആദ്യമായാണ് മസ്ജിദുന്നബവി കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് വേദിയാകുന്നത്.
നേരത്തെ മക്ക ഹറമിലായിരുന്നു മത്സരവേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.