റിയാദ്: ഇൻറർനാഷനൽ ഒമ്പിക് കമ്മിറ്റിയിൽ ഒരു വനിത ഉൾപ്പെടെ സൗദി രാജകുടുംബാംഗങ്ങളായ മൂന്നുപേരെ ഉൾപ്പെടുത്തി. ബുധനാഴ്ചയാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സൗദി ജനറൽ സ്പോർട്സ് അതോറിറ്റി വൈസ് ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ അൽസഉൗദ്, അതോറിറ്റിയുടെ മറ്റൊരു വൈസ് പ്രസിഡൻറ് അമീറ റീമ ബിൻ ബന്ദർ അൽസഉൗദ്,
സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി ഇൻറർനാഷനൽ റിലേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ അമീർ ഫഹദ് ബിൻ ജുലുവെ ബിൻ അബ്ദുൽ അസീസ് എന്നിവരാണ് അന്താരാഷ്ട്ര കായിക സമിതിയിൽ നിയമിതരായത്. ജക്കാർത്തയിൽ നടന്നുവരുന്ന ഏഷ്യൻ ഗെയിംസിൽ 137 അത്ലറ്റുകളുമായി നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന സൗദി അറേബ്യയുടെ കായികരംഗത്തെ വളർച്ചയ്ക്ക് ഇൗ നിയമനം ശക്തിപകരുമെന്ന് വിലയിരുത്തപ്പെടുന്നു. ഒളിമ്പിക് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം സൗദി കായികരംഗത്തെ സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യും. ഒളിമ്പിക് സമിതിയുടെ മാർക്കറ്റിങ് കമ്മീഷൻ അംഗമായാണ് അമീർ അബ്ദുൽ അബ്ദുൽ അസീസിെൻറ നിയമനം.
ലോക കായിക വേദിയിൽ സൗദി അത്ലറ്റുകളെയും അവരുടെ പ്രകടന മികവിനെയും എത്തിക്കാനുള്ള സൗദിയുടെ ബദ്ധശ്രദ്ധ വിജയം കാണുകയാണെന്നും ഏഷ്യൻ ഗെയിംസിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ പ്രാതിനിധ്യമാണ് ഇത്തവണത്തേതെന്നും അടുത്തു നടക്കാനിരിക്കുന്ന ബ്യൂണസ് അയേഴ്സ് യൂത്ത് ഒളിമ്പിക് ഗെയിംസിലേക്ക് ഇതിനകം നിരവധി യുവ അത്ലറ്റുകൾ യോഗ്യത നേടിക്കഴിഞ്ഞെന്നും അമീർ അബ്ദുൽ അസീസ് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ സൗദിയുടെ വനിത അത്ലറ്റുകളായ നിരവധി പേരാണ് മത്സരിക്കുന്നതെന്നും ഒളിമ്പിക് സമിതിയുടെ വനിതാ കായിക കമ്മീഷൻ അംഗമെന്ന നിലയിൽ സൗദി കായികരംഗത്തെ വനിതാശാക്തീകരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തി ലോകശ്രദ്ധയിൽ ഇൗ അത്ലറ്റുകളെ എത്തിക്കുമെന്നും അമീറ റീമ പറഞ്ഞു. ഒളിമ്പിക് സമിതിയുടെ പബ്ലിക് അഫയേഴ്സ് ആൻഡ് സോഷ്യൽ ഡവലപ്മെൻറ് കമ്മിറ്റി അംഗമായാണ് അമീർ ഫഹദിെൻറ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.