Posted On
date_range Updated On
date_range അണുബാധ; ഉത്തർപ്രദേശ് സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: ഉത്തർപ്രദേശ് ഖോരഖ്‌പൂർ സ്വദേശി നരേഷ് നിഷാദ് (25) അണുബാധയെ തുടർന്ന് ജുബൈലിൽ നിര്യാതനായി. ശരീരത്തിൽ മുഴകൾ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുണ്ടായ കനത്ത അണുബാധയെ തുടർന്ന് നരേഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളിയായിരുന്നു.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: റാം നിഷാദ് , മാതാവ്: സേവതി ദേവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.