ഇന്തോനേഷ്യയും സൗദി അറേബ്യയും ആരോഗ്യ സേവനം സംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടപ്പോൾ
റിയാദ്: മികച്ച ആരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നതിന് സൗദിയും ഇന്തോനേഷ്യയും സംയുക്ത സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അൽ സ്വിഹ ഹോൾഡിങ് കമ്പനി നാല് സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
പ്രധാന കിഴക്കൻ ഏഷ്യൻ സർവകലാശാലകളുമായി അഞ്ച് വർഷത്തേക്കുള്ള മൂന്നു കരാറുകൾ ഇതിലുൾപ്പെടും. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സൗദി ആരോഗ്യ സംവിധാനം രാജ്യത്തെ ആരോഗ്യമേഖലയിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കൾക്ക് അവയിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനും നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ കരാറുകൾ.
ആരോഗ്യ മന്ത്രിയും അൽ സ്വിഹ ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫഹദ് അൽ ജലാജലിന്റെ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘം ഇന്തോനേഷ്യയിൽ നടത്തിയ സന്ദർശന വേളയിലാണ് കരാറുകളുടെ ഒപ്പുവെക്കലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.