റിയാദ്\ജിദ്ദ: എഴുപതാം വാർഷിക നിറവിെൻറ വർണശബളിമയിൽ സൗദിയിലെ ഇന്ത്യൻ സമൂഹം ജന്മനാടിെൻറ സ്വാതന്ത്ര്യ ദിനം കൊണ്ടാടി. എഴുപതിെൻറ പൊലിമ വിളിച്ചോതി റിയാദിലെ ഇന്ത്യൻ എംബസി കമനീയമായി അലങ്കരിച്ചിരുന്നു. മുൻവർഷങ്ങളേക്കാൾ കൂടുതൽ ആളുകൾ അതിരാവിലെ തന്നെ എംബസിയിലെത്തി. 500ലേറെ ഇന്ത്യാക്കാർ പരിപാടിക്കെത്തിയെന്ന് എംബസി അധികൃതർ അറിയിച്ചു. എംബസി അങ്കണത്തിൽ തടിച്ചുകൂടിയ പൗരാവലിയെ സാക്ഷിനിറുത്തി അംബാസഡർ അഹ്മദ് ജാവേദ് ദേശീയ പതാക ഉയർത്തി. തുടർന്ന് ഒാഡിറ്റോറിയത്തിൽ നിറഞ്ഞ സദസിനെ അംബാസഡർ അഭിസംബോധന ചെയ്തു. നാടിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെ ഓർക്കണമെന്നും 30 ലക്ഷം പ്രവാസികൾക്ക് അന്നം നൽകുന്ന സൗദി ഭരണകൂടത്തോട് ഈഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.എം ഹേമന്ത് കൊട്ടൽവാർ, ഡിഫൻസ് അറ്റാഷെ എസ്.എം കേണൽ മനീഷ് നാഗ്പാൽ, കമ്യൂണിറ്റി വെൽഫെയർ കോൺസുലർ അനിൽ നോട്യാൽ, കോൺസൽ കോൺസുലർ ഷീൽ ഭദ്ര, വിവിധ സെക്രട്ടറിമാരായ വി. നാരായണൻ, അനൂപ് ദിൻഗ്ര, പ്രമോദ് കുമാർ അഗർവാൾ, വിജയകുമാർ സിങ്, ഹിഫ്സുറഹ്മാൻ, നവീൻ കമാൽ ശർമ, ടി.ടി ജോർജ്, ടി. പുരുഷോത്തമൻ, ഡോ. സി. രാം ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ദേശീയ പതാക ഉയർത്തി. രാഷ്്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു.ഇന്ത്യൻ പൗര സമൂഹം ആഘോഷത്തിൽ പെങ്കടുത്തു. ഇന്ത്യൻ ഇൻറർ നാഷനൽ സ്കൂൾ വിദ്യാർഥികൾ ദേശഭക്തി ഗാനമാലപിച്ചു. സി.ജിയുടെ പത്നിയുടെ നേതൃത്വത്തിൽ സത്രീകളും കുട്ടികളും കേക്ക് മുറിച്ചു. പുരുഷൻമാർക്ക് വേണ്ടി കോൺസൽ ജനറൽ കേക് മുറിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി കോൺസുലേറ്റ് ദീപാലംകൃതമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.