യാംബു: അറബ് പാരമ്പര്യത്തിേൻറയും പൈതൃകത്തിേൻറയും കലകളും ഉത്സവങ്ങളും പുനരുജ്ജീവിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സ്വദേശികൾ. അറബ് കലകളും ഗോത്ര നൃത്തങ്ങളും സംഗീതവും സമന്വയിപ്പിച്ച് ടൂറിസം സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിയുള്ള വൈവിധ്യങ്ങളായ സാംസ്കാരിക പരിപാടികൾകൂടി സജീവമാക്കുകയാണിപ്പോൾ.
സാംസ്കാരിക കലകൾ, പൈതൃകോത്സവങ്ങൾ, യുവാക്കളുടെ കലാ കായിക പരിപാടികൾ, കുടുംബ വിനോദ പരിപാടികൾ, പ്രദർശനങ്ങൾ എന്നിവ വിവിധ പ്രദേശങ്ങളിൽ സജീവമാക്കിയാണ് ടൂറിസം അതോറിറ്റി പരിപാടികൾ നടത്തുന്നത്. സൗദി സംസ്കാരവും കലയും പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ അതിശ്രദ്ധ പുലർത്തുന്നുണ്ട്. സൗദിയിലെ വിവിധ പ്രവിശ്യയിൽ വേറിട്ട നാടോടി സംസ്കാര കലകൾ നിലനിന്നിരുന്നതായി കണക്കാക്കുന്നു. താഇഫ് പ്രവിശ്യയിൽ നാടോടി സംസ്കാരത്തിനിടെയും കലയുടെയും സമ്പന്നമായ ഒരു പാരമ്പര്യം നിലനിന്നുപോന്നിരുന്നു. പൈതൃകം കൈവിടാതെ തനത് കലകൾ തലമുറകളായി കൈമാറുന്ന ഒരു സംസ്കാരം അവിടുത്തെ പല ഗ്രാമങ്ങളിലും ഇന്നും കാണാം.
മക്കയിലും താഇഫിലും സ്വദേശികൾക്ക് ജനപ്രിയമായ ഒരു നാടോടികലയാണ് 'മജ്റൂർ'. പ്രത്യേക താളത്തിലും വേഷവിധാനത്തിലും മെയ്വഴക്കത്തോടെയും പ്രകടമാക്കിയിരുന്ന ഈ കല ഇന്നും സ്വദേശികൾ അതിെൻറ പ്രൗഢി നിലനിർത്തി ആഘോഷ ദിനങ്ങളിലും പ്രത്യേക സവിശേഷ ദിനങ്ങളിലും നടത്തിവരുന്നു. ഇന്നും 'താഇഫിെൻറ മജ്റൂർ' സ്വദേശികൾക്കിടയിൽ വലിയ ഹരമാക്കിയ ഒരു കലയായി നിലനിൽക്കുന്നു. തഖീഫ് ഗോത്രക്കാർക്കിടയിൽ പുരാതന കാലം മുതൽ ഈ നാടോടി നൃത്തം അവതരിപ്പിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. താഇഫിനു ചുറ്റുമുള്ള ഗോത്രങ്ങളായ തുവൈറിക്, അൽ നോമൂർ, ബാനൂ സുഫ്യാൻ അൽ അഷ്റഫ് തുടങ്ങിയ ഗോത്രങ്ങളിലും ഈ പാരമ്പര്യകല പിന്തുടർന്നിരുന്നു.
വാദ്യ ഉപകരണങ്ങളുടെ താളത്തിനൊത്ത് ഗാനം ആലപിക്കുകയും താളാത്മകമായി ഇരുപതോളം പേർ വിവിധ രീതിയിൽ ചുവടുവെക്കുകയും ചെയ്യുന്ന മജ്റൂർ സവിശേഷമായ പൈതൃക കലയായി അറബികൾ കൊണ്ടുനടത്തുന്നുണ്ട്. പഴയ പാരമ്പര്യ വാദ്യ ഉപകരണങ്ങളുടെ പരിഷ്കരിച്ച സംഗീത ഉപകരണങ്ങളാണ് സ്വദേശി യുവാക്കൾ ഇപ്പോൾ സാംസ്കാരിക കലാ പ്രകടങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത്.
നജ്റാനിൽ 'അൽ സമീൽ' എന്ന പേരിലറിയപ്പെടുന്ന കലയും ആഘോഷ ദിനങ്ങളിലും മറ്റും ഇന്നും സ്വദേശികൾ കൈവിടാതെ സൂക്ഷിക്കുന്ന ഒരാചാരമായി നിലനിർത്തുന്നുണ്ട്. നജ്റാൻ മേഖലയിലെ ജനങ്ങൾ അവരുടെ നാടോടിനൃത്തങ്ങൾ വഴി പ്രത്യാശ, സ്നേഹം, സമാധാനം എന്നിവക്ക് പ്രചോദനം നൽകുന്നു. അൽ മുറായ്, അൽ ടൊബോൾ എന്നീ പേരുകളിലും വിവിധ നാടോടി നൃത്ത കലകൾ നിലനിന്നിരുന്നതായി അറബ് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.