സൗദിയിൽ കോൺട്രാക്ടിങ് മേഖലയിൽ സ്വദേശിവത്കരണം

റിയാദ്: സൗദിയിൽ കോൺട്രാക്ടിങ് മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി തൊഴിൽ മന്ത്രാലയത്തിൻറെ കീഴിലുള്ള മാനവ വിഭവ ശേഷി ഫണ്ടും (ഹദഫ്) സൗദി കോൺട്രാക്ടിങ് അതോറിറ്റിയും സംയുക്തമായി പ്രസ്‌താവിച്ചു. നാല് തൊഴിലുകളുടെ സ്വദേശിവത്കരണത്തിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിൽ 90 ശതമാനം വിദേശികളുള്ള ഈ മേഖലയിലും നിർമാണ രംഗത്തും സ്വദേശിവത്കരണം നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.  

നിർമാണ ജോലികളുടെ നിരീക്ഷകൻ, നിർമാണ ടെക്നീഷ്യൻ, സർവ്വേ ടെക്‌നിഷ്യൻ, റോഡ് ടെക്‌നിഷ്യൻ തുടങ്ങിയ ജോലികളിലാണ് ആദ്യ ഘട്ടത്തിൽ സ്വദേശിവത്കരണം നടപ്പാക്കുക. സ്വദേശി യുവാക്കൾക്ക് ഈ തൊഴിലുകൾക്ക് ആവശ്യമായ പരിശീലനം സൗദി ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിങ് കേന്ദ്രങ്ങളിൽ വെച്ച് നൽകും.

പരിശീലനത്തിനിടക്കും ജോലിയിൽ പ്രവേശിച്ച ആദ്യഘട്ടത്തിലും ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും മാനവ വിഭവ ശേഷി ഫണ്ട് നൽകും. വിദേശികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള കോൺട്രാക്ടിങ്, നിർമാണ മേഖല സ്വദേശിവത്കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.