ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ആദ്യ വനിത പ്രിൻസിപ്പൽ മെഹനാസ് ഫരീദിന് അറേബ്യൻ സോഷ്യൽ ഫോറം സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹനാസ് ഫരീദിന് സ്വീകരണം നൽകി
ദമ്മാം: ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ആദ്യ വനിത പ്രിൻസിപ്പൽ മെഹനാസ് ഫരീദിന് അറേബ്യൻ സോഷ്യൽ ഫോറം സ്വീകരണം നൽകി. ചടങ്ങിൽ പ്രസിഡൻറ് അസ്‌ലം ഫറോക്ക്, ഡിസ്പാക് മുൻ പ്രസിഡൻറ് നജീം ബഷീർ, പ്രവാസി സാംസ്കാരിക വേദി പ്രസിഡൻറ് എം.കെ. ഷാജഹാൻ, ഹകീം കരുനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു.
1982ൽ സ്ഥാപിതമായ ദമ്മാം സ്കൂളിൽ 1985 മുതൽ മെഹനാസ് ഫരീദ് അധ്യാപികയാണ്. മുംബൈ സ്വദേശിനിയായ ഇവർ 35 വർഷത്തോളമായി സ്കൂളിൽ ജോലി ചെയ്യുന്നു. അവസാനം അർഹതക്കുള്ള അംഗീകാരമാണ് മെഹനാസ് ഫരീദിനെ തേടിയെത്തിയതെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.സ്കൂൾ പൊതുസമൂഹത്തിേൻറതാണെന്നും അതിെൻറ ഉയർച്ചക്ക് വേണ്ടി ആരെയും മാറ്റിനിർത്തുകയില്ലെന്ന് പ്രിൻസിപ്പൽ മെഹനാസ് ഫരീദ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.