റിയാദ്: സ്വകാര്യ ചാനല്‍ ദുബൈയില്‍ സംഘടിപ്പിച്ച ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ ക്വിസ് മത ്സരത്തില് റിയാദിലെ മോഡേണ്‍ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. സ്കൂളിലെ 10ാം ക്ലാസ് വിദ്യാ ർഥി ജാസിം കെ. ജലീൽ, ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അക്മല്‍ ആരിഫ് എന്നിവരുടെ ടീമാണ് ജേതാക്കളായി ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ അതിഥികളായി പെങ്കടുക്കാൻ യോഗ്യത നേടിയത്. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള 500 ടീമുകളിലായി 1,000 കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലാണ് തങ്ങളുടെ കുട്ടികൾ ചാമ്പ്യന്മാരായി അഭിമാനകരമായ വലിയ നേട്ടം സ്വന്തമാക്കിയതെന്ന് സ്കൂള്‍ മാനേജ്മെൻറ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗദി അറേബ്യയില്‍ നിന്നുള്ള ഒരു സ്കൂള്‍ ഈ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതും ചാമ്പ്യന്മാരാവുന്നതും ആദ്യമായാണ്.
ആദ്യ റൗണ്ട് മത്സരങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 18 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ അവസാന റൗണ്ട് മത്സരങ്ങളില്‍ ഇൗ മലയാളി വിദ്യാര്‍ഥികൾ മികവുറ്റ പ്രകടനം നടത്തി. അവസാന 10 പേരില്‍ ഒന്നാം സ്ഥാനമാണ് മുഹമ്മദ് ജാസിം, മുഹമ്മദ് അക്മൽ ടീമിന് ലഭിച്ചത്. കൊച്ചി സ്വദേശിയായ ജാസിം ജലീല്‍ - ആയിശ ദമ്പതികളുടെ മകനാണ്. വായനയാണ് തന്നെ ഇൗ നേട്ടത്തിലേക്ക് വഴിനടത്തിയതെന്ന് ജാസിം പറഞ്ഞു. കണ്ണൂര്‍ കണ്ണപുരം സ്വദേശികളായ ആരിഫിെൻറയും റഹ്മത്തിെൻറയും മകനാണ് അക്മല്‍. സ്കൂളിലെ അധ്യാപകരായ ജാബിര്‍, ജംഷീര്‍ എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. സ്കൂളിനെ പ്രതിനിധാനംെചയ്ത് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത ഇരു വിദ്യാര്‍ഥികളും ഒട്ടേറെ മത്സരങ്ങളില്‍ വിജയ കിരീടം നേടിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ റഷീദ് ഭീമനാട്, ശാഫി മോന്, അസീസ് പാലൂര്, ജാബിര്‍ തയ്യില്‍, ജാസിം, മുഹമ്മദ് അക്മല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.