ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം മദീനയിൽ

ജിദ്ദ: ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം മദീനയിൽ. വ്യാഴാഴ്ച പുലർച്ചെ 3.30 ഒാടെയാണ് ഡൽഹിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാ നത്തിൽ 420 തീർഥാടകരെത്തിയത്. . ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇീദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ ഉൗഷ്മളമായി സ്വീകരിച്ചു.

വ്യാഴാഴ്ച ഇന്ത്യയിൽ നിന്ന് പത്ത് വിമാനങ്ങൾ ഹാജിമാരെയുമായി എത്തും. ആദ്യ ഇന്ത്യൻ സംഘത്തെ സ്വീകരിക്കാൻ മലയാളി ഹജ്ജ് വെൽ ഫെയർ ഫോറം , കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വളണ്ടിയർമാർ സേവനസന്നദ്ധരായി എത്തി.

മലയാളി ഹാജിമാരുടെ ആദ്യ സംഘം ഏഴാംതിയതി രാത്രിയാണ് മദീനയിൽ എത്തുന്നത്. ഇൗ വർഷം രണ്ട് ലക്ഷം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് വരുന്നത്. ധാക്കയിൽ നിന്നാണ് ഇൗ വർഷത്തെ ആദ്യതീർഥാടക സംഘം ജിദ്ദ വിമാനത്താവളത്തിലിറങ്ങിയത്. സ്വകാര്യഗ്രൂപ് വഴി വരുന്ന ഹാജിമാരും എത്തിത്തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Indian Haji's First Group at Madina-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.