ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ നാട്ടിൽ മരിച്ചു

റിയാദ്​: റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ മഞ്ഞപ്പിത്തം മൂലം ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആലപ്പുഴ സ്വദേശിനി സോണിയ മോളാണ്​ (36) ബുധനാഴ്​ച വൈകീട്ട്​ മരിച്ചത്​. 10 വർഷമായി എംബസിയിൽ റിസപ്​ഷനിസ്​റ്റായിരുന്നു. എംബസിയിലെ മെയിൻറനൻസ്​ ടെക്​നീഷ്യൻ കൊല്ലം കടയ്​ക്കൽ സ്വദേശി പ്രദീപി​​െൻറ ഭാര്യയാണ്​. ഇക്കഴിഞ്ഞ അവധിക്കാലത്ത്​ നാട്ടിൽ പോയ സോണിയ ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്​ഛനെ പരിപാലിക്കാൻ പോയതാണ്​. അവിടെ തുടരുന്നതിനിടയിൽ രോഗബാധിതയാവുകയായിരുന്നു. ദമ്പതികൾക്ക്​ മക്കളില്ല.
Tags:    
News Summary - indian embasy lady dead-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.