അൽ ഖോബാർ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്കായി കോൺസുലർ വിഭാഗത്തിന്റെ വി.എഫ്.എസ് കേന്ദ്രങ്ങളിലെ പര്യടനദിനങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ വി.എഫ്.എസ് കേന്ദ്രത്തിൽ മേയ് ഒമ്പത്, 10, 16, 17, 23, 24, 30, 31, ജൂൺ 13, 14, 20, 21, 27, 28 എന്നീ തീയതികളിൽ സേവനങ്ങൾ ലഭ്യമാകും.
ജുബൈലിൽ മേയ് ഒമ്പത്, 23, ജൂൺ 13, 27 തീയതികളിലും സകാക (അൽ ജൗഫി)ൽ മേയ് ഒമ്പതിനും, വാദി അൽ ദവാസിർ, അൽ ഖഫ്ജി എന്നിവിടങ്ങളിൽ മേയ് 16നും അറാറിൽ മേയ് 30നും ഹഫർ അൽ ബാത്വിനിൽ മേയ് 23നും ഹാഇൽ, ഹുഫൂഫ് (അൽ അഹ്സ്സ), അൽ ഖുറയാത് എന്നിവിടങ്ങളിൽ ജൂൺ 13നും ബുറൈദയിൽ ജൂൺ 27നുമാണ് സന്ദർശനം. സാക്ഷ്യപ്പെടുത്തൽ അടക്കമുള്ള വിവിധ സേവനങ്ങൾ പര്യടന ദിവസങ്ങളിൽ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്നും വി.എഫ്.എസ് വെബ് സൈറ്റിലൂടെ മുൻകൂട്ടി ഓൺലൈൻ ബുക്കിങ് നടത്തണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.