ഡോ. സതീഷ് റോമ്യൂറോ സിൽവസ്​റ്റർ

ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം ഒന്നര മാസത്തിന്​ ശേഷം നാട്ടിലേക്ക്​

ബുറൈദ: ഉനൈസയിലെ താമസസ്ഥലത്ത് ഹൃദയഘാതം മൂലം മരിച്ച ഇന്ത്യൻ ഡോക്​ടറുടെ മൃതദേഹം ഒന്നര മാസത്തിന്​ ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകാൻ വഴിയൊരുങ്ങി. കർണാടക, മംഗലാപുരം മാരുതി സേവാനഗർ സ്വദേശിയായ ഡോ. സതീഷ് റോമ്യൂറോ സിൽവസ്​റ്ററി​െൻറ (48) മൃതദേഹമാണ് വെള്ളിയാഴ്​ച റിയാദിൽ നിന്ന്​ പുറപ്പെടുന്ന​ സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്ക്​ കൊണ്ടുപോകുന്നത്​.

കഴിഞ്ഞ ദിവസം ബുറൈദയിൽ നിന്നെത്തിച്ച മൃതദേഹം റിയാദിൽ സൂക്ഷിച്ചിരിക്കുകയാണ്​. ഉനൈസ കിങ് സഉൗദ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലായിരുന്നു ജോലി. ഒക്ടോബർ 23ന് വീട്ടിൽ വെച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്.

രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്ന് ജോലിക്കായി ഉനൈസയിലെത്തിയത്. താമസസ്ഥലത്തെ റൂമിൽ ഒറ്റക്കായിരുന്നു. മുറി അകത്ത്​ നിന്ന്​ പൂട്ടിയ നിലയിലായതിനാൽ വളരെ വൈകിയാണ് മരണവിവരം പുറത്തറിഞ്ഞത്. ഭാര്യ നിരന്തരമായി നാട്ടിൽ നിന്നും വിളിച്ചപ്പോൾ ഫോണിൽ കിട്ടാതിരുന്നതിനാൽ ആശുപത്രിയെ ബന്ധപ്പെട്ട്​ വിവരം അറിയിക്കുകയായിരുന്നു.

ഒടുവിൽ പൊലീസെത്തി വീടി​െൻറ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്​. ഈ കാരണത്താലാണ്​ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾക്ക് കാലതാമസമുണ്ടായത്​.

ഭാര്യ: ഡോ. അനിത സിൽവസ്​റ്റർ (കോസ്മോ പൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം), ജോഷ്വ (13), റോഹൻ (10) എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന്​ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത്​ എച്ച്​.വൈ.ക്യൂ കാർഗോ ചീഫ്​ എക്​സിക്യുട്ടീവ്​ ഒാഫീസർ ഹരിലാൽ ആണ്.

Tags:    
News Summary - indian doctor's dead body will carry into native after month from riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.