ജിദ്ദയിൽ നടന്ന ഇന്ത്യൻ ചാമ്പ്യൻസ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ പ്രഥമ കിരീടം നേടിയ ജിദ്ദ ഇന്ത്യൻസ് ടീം ട്രോഫിയുമായി
ജിദ്ദ: ഇന്ത്യൻ ചാമ്പ്യൻസ് ക്രിക്കറ്റ് ലീഗ് പ്രഥമ കിരീടം ജിദ്ദ ഇന്ത്യൻസ് (ജെ.ഐ.സി.സി) സ്വന്തമാക്കി. ജെ.ടി.പി.എൽ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ മാംഗ്ലൂർ യുനൈറ്റഡിനെയാണ് തൗസീഫ് നയിച്ച ജിദ്ദ ഇന്ത്യൻസ് തോൽപിച്ചത്. മുഹമ്മദ് ബദറിനെ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.
ആദ്യം ബാറ്റ് ചെയ്ത് ജിദ്ദ ഇന്ത്യൻസ് പടുത്തുയർത്തിയ 94 റൺസ് വിജയലക്ഷ്യം സമഗ്രമായി പിന്തുടർന്നെങ്കിലും ആറു റൺസ് അകലെ മാംഗ്ലൂർ യുനൈറ്റഡിെൻറ ഇന്നിങ്സ് അവസാനിച്ചു. വിജയിക്കാൻ അവസാന ഓവറിൽ 13 റൺസ് ആണ് വേണ്ടിയിരുന്നത്. കാശിഫ് എറിഞ്ഞ അവസാന ഓവറിൽ വിജയ റൺസ് നേടാൻ മാംഗ്ലൂരിന് കഴിഞ്ഞില്ല.
നേരത്തെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ജെ.ഐ.സി.സി, അൽ അംരിയെയും മാംഗ്ലൂർ യുനൈറ്റഡ്, സ്റ്റാർ ഇലവനെയുമാണ് പരാജയപ്പെടുത്തിയത്. ഇംതിയാസും സുധേഷും സെമിഫൈനലിലെ താരങ്ങളായി. ടൂർണമെൻറിലെ മികച്ച ബാറ്റസ്മാനായി മുഹമ്മദ് ബദറിനെയും ബൗളറായി സുധേഷിനെയും തിരഞ്ഞെടുത്തു. സിനാൻ ആണ് മികച്ച വിക്കറ്റ് കീപ്പർ. മാൻ ഓഫ് ദ സീരീസ് ആയി സുധേഷിനെ തിരഞ്ഞെടുത്തു. ജിദ്ദയിലെ പ്രമുഖ ക്രിക്കറ്റ് പ്രമോട്ടർമാരായ അതിഷ്, ബാഷ, ആബിദ്, മുജാഹിർ, വസന്ത്, ഷാഹുൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി. ഐ.സി.എൽ കമ്മിറ്റി ചെയർമാൻ അബ്ദുസത്താർ ബാബു സമ്മാന വിതരണ ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.