റിയാദ് ഇന്ത്യൻ മീഡിയ ഫോറം ‘ഈദ് മീറ്റ് ആൻഡ് ഗ്രീറ്റ്’ ചടങ്ങിൽനിന്ന്
റിയാദ്: പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നതാണ് ഈദുല്‍ ഫിത്വറിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് എഴുത്തുകാരന് ജോസഫ് അതിരുങ്കല്‍. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘ഈദ് മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥകളും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം മതേതരമായി നിലനില്ക്കുക എന്നതാണ് ബഹുസ്വരതയുടെ സൗന്ദര്യം. മതങ്ങള്‍ സംബോധന ചെയ്യുന്നത് അനന്തതയെയാണ്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായി സര്‍വപരിമിതികളെയും അതിശയിപ്പിക്കുന്നത് അനന്തതയാണെന്നും അദ്ദേഹം പറഞ്ഞു.
ബത്ഹ ഡി പാലസ് ഹോട്ടലിൽ നടന്ന പരിപാടി സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. മീഡിയ ഫോറം പ്രസിഡന്റ് വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷതവഹിച്ചു. നൗഫല്‍ പാലക്കാടന്‍ ആമുഖപ്രഭാഷണം നിർവഹിച്ചു. സി.പി. മുസ്തഫ, മുഷ്താഖ് മുഹമ്മദലി, ഡോ. അബ്ദുൽ അസീസ്, മൈമൂന അബ്ബാസ്, നവാസ് റഷീദ്, ഷാഫി തുവ്വൂര്‍, പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.
തങ്കച്ചന് വര്‍ഗീസ്, സത്താര്‍ മാവൂര്‍, ലിന്നെറ്റ് സ്കറിയ, അക്ഷയ് സുധീര്‍, അഞ്ജലി സുധീര്‍, ഗായത്രി കനകലാല്‍, ബീഗം നാസർ, നിദ നാസർ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടികള്‍ക്ക് നജിം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, നാദിര്‍ഷാ റഹ്മാന്, മുജീബ് ചങ്ങരംകുളം, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവര്‍ നേതൃത്വം നല്കി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും ട്രഷറര്‍ കെ.എം. കനകലാല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.