representative image

സൗദിയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന

റിയാദ്​: സൗദി അറേബ്യയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന. ദിവസങ്ങളുടെ ഇടവേളക്ക്​ ശേഷം പ്രതിദിന കണക്ക് 200ന്​ മുകളിലായി. ചൊവ്വാഴ്​ച 226 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 156 പേർ​ കൂടി കോവിഡ് മുക്തരായി.

രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 365325 ഉം രോഗമുക്തരുടെ എണ്ണം 357004 ഉം ആയി. ആകെ മരണസംഖ്യ 6335 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1986 പേരിൽ 327 പേരുടെ നില ഗുരുതരമാണ്​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: അസീർ​ 59, റിയാദ്​ 53, മക്ക 46, കിഴക്കൻ പ്രവിശ്യ 25, മദീന 14, ഹാഇൽ 11, അൽബാഹ 8, ഖസീം 7, ജീസാൻ 4, നജ്​റാൻ 3, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ്​ 2, തബൂക്ക്​ 1.

Tags:    
News Summary - Increase in the number of Kovid patients per day in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.