അബ്ദുൽ കരീം പയമ്പ്ര, തംസീർ ബേക്കൽ, കോയ താനാളൂർ
ദമ്മാം: ഐ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ യോഗം ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലകുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീർ അഹമ്മദ് ബേപ്പൂര്‍, സൗദി ഐ.എം.സി.സി സെക്രട്ടറി മൻസൂർ വണ്ടൂർ, ഖലീൽ ചട്ടഞ്ചാൽ, ജലീൽ കരീറ്റിപറമ്പ് എന്നിവര്‍ ആശംസയർപ്പിച്ചു. നജ്മുദ്ദീൻ മുക്കൻ അധ്യക്ഷത വഹിച്ചു. മുഫീദ് കൂരിയാടൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഒ.സി നവാഫ് സ്വാഗതവും തംസീർ ബേക്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽ കരീം പയമ്പ്ര, ജുബൈൽ (പ്രസി.), തംസീർ ബേക്കൽ, നാരിയ (ജ.സെക്ര.), കോയ താനാളൂർ, ഖത്തീഫ് (ട്രഷ.), നജ്മുദ്ധീൻ മുക്കൻ, അൽ ഖോബാർ, ഹംസ കാട്ടിൽ, ജുബൈൽ (വൈ. പ്രസി.), ഉമർ മുഖ്താർ കുന്ദമംഗലം, അൽഹസ, ഷാജുദ്ദീൻ ഏറനാട്, ദമ്മാം, ഷമീര്‍ ബാബു തേഞ്ഞിപ്പലം,കഫ്ജി (ജോ. സെക്ര.). സൗദി നാഷനൽ കൗണ്‍സിലിലേക്ക് കിഴക്കൻ പ്രവിശ്യയിൽ നിന്ന് മുഫീദ് കൂരിയാടൻ, നവാഫ് ഒ.സി, ഖലീൽ ചട്ടഞ്ചാൽ, അബ്ദുൽ കരീം പയമ്പ്ര, കോയ താനാളൂർ, ഹംസ കാട്ടിൽ, നജ്മുദ്ദീൻ മുക്കൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.