ജിദ്ദയിലെ ഇമാം ബുഖാരി മദ്‌റസ ക്ലാസുകൾ പുനരാരംഭിക്കുന്നു

ജിദ്ദ: ജിദ്ദ നോർത്ത് അസീസിയയിലുള്ള ഇമാം ബുഖാരി മദ്‌റസ (ഐ.ബി.എം) സമ്മർ വെക്കേഷനുശേഷം സെപ്റ്റംബർ 11 മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അബ്ദുസുബ്ഹാൻ അറിയിച്ചു.

പുതിയ അഡ്‌മിഷൻ തുടരുന്നുണ്ടെന്നും നിലവിൽ കെ.ജി മുതൽ എട്ടാം ക്ലാസ്‌ വരെയാണ് ക്ലാസുകളുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമായാണ് ക്ലാസുകൾ നടക്കുന്നത്. കെ.എം.ഐ.ബി യുടെ (കേരള മദ്റസാ എജുക്കേഷൻ ബോർഡ്) കീഴിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സ്ഥാപനമാണ് ഇമാം ബുഖാരി മദ്‌റസ. പരിചയ സമ്പന്നരും യോഗ്യരുമായ അധ്യാപകരിലൂടെ ഖുർആൻ പഠന പാരായണത്തിന് പുറമേ, പൊതു പരീക്ഷകൾക്കും ടാലന്റ് സെർച്ച് പരീക്ഷകൾക്കും പ്രത്യേക പരിഗണനയും പരിശീലനവും നൽകി വരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.

വിദ്യാർഥികളെ ചേർക്കാനാഗ്രഹിക്കുന്നവർ 0502746345, 0507231574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Imam Bukhari Madrasa in Jeddah resumes classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.