റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈ സുൽത്താൻ ഇസ്തിറാഹയിൽ നടത്തിയ സംഗമത്തിൽ റിയാദിൽ നിന്നുള്ള വിവിധ സംഘടന പ്രതിനിധികളും കൊച്ചി കൂട്ടായ്മ കുടുംബാംഗങ്ങളും പങ്കെടുത്തു. വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വീട്ടമ്മമാർ തയാറാക്കി എത്തിച്ച വിഭവങ്ങളാണ് സുഫ്റകളിൽ നിരന്നത്. ആക്ടിങ് പ്രസിഡൻറ് അഷ്റഫ് ടാക് അധ്യക്ഷത വഹിച്ചു. ഫർഹാൻ ഇസ്ലാഹി കൊച്ചി റമദാൻ പ്രഭാഷണം നടത്തി. സെക്രട്ടറി റഫീഖ് സ്വാഗതവും ജോയൻറ് സെക്രട്ടറി സാജിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.