മക്ക: റമദാനിൽ ഇഫ്താർ (നോമ്പ് തുറക്കൽ) സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്നും ഫാക്ടറികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഇരുഹറം പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി വ്യക്തമാക്കി. ഇരുഹറമുകളിൽ ഇഫ്താർ സേവനങ്ങൾ നൽകുന്നവർക്കുള്ളതാണ് ഈ പ്രഖ്യാപനം .
കാറ്ററിങ് അല്ലെങ്കിൽ ഭക്ഷ്യ സേവനങ്ങൾ ഉൾപ്പെടുന്ന സാധുവായ വാണിജ്യ രജിസ്ട്രേഷൻ അപേക്ഷകർക്ക് ആവശ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. മക്കയിലോ മദീനയിലോ പ്രവർത്തിക്കുന്ന സ്ഥലത്തിന് മുനിസിപ്പൽ ലൈസൻസ് അല്ലെങ്കിൽ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിൽ നിന്നുള്ള ലൈസൻസ് ഉണ്ടാകണം. ഉടമസ്ഥാവകാശം തെളിയിച്ച പ്രവർത്തന സ്ഥലമോ, പാട്ടക്കരാറോ ഉണ്ടായിരിക്കണം. വാണിജ്യ രജിസ്ട്രേഷൻ പൊതുജനാരോഗ്യ ലംഘനങ്ങളില്ലാത്തതായിരിക്കണമെന്നും അംഗീകൃത വിഷ്വൽ ഐഡന്റിറ്റിയും ഭക്ഷണ ഘടകങ്ങളും പാലിക്കേണ്ടതുണ്ടെന്നും ഇരുഹറം പരിലാലന ജനറൽ അതോറിറ്റി പറഞ്ഞു. കൂടാതെ സ്ഥാപനത്തിന് പ്രതിദിനം കുറഞ്ഞത് 10000 ഭക്ഷണങ്ങളെങ്കിലും വിതരണം ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കണം.
നിയുക്ത ഓൺലൈൻ പ്ലാറ്റ്ഫോം വഴി റജബ് 1447 ഹിജ്റ ഏഴ് മുതൽ പത്ത് വരെ അപേക്ഷകൾ സ്വീകരിക്കുെമന്നും അതോറിറ്റി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.