ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോറിന്റെ നേതൃത്വത്തിൽ മക്കയിൽ നടന്ന വളന്റിയർ സംഗമങ്ങൾ
മക്ക: ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോറിന്റെ നേതൃത്വത്തിൽ മക്കയിൽ ഏഴ് കേന്ദ്രങ്ങളിൽ വളന്റിയർ സംഗമങ്ങൾ സംഘടിപ്പിച്ചു.
ഈ വർഷത്തെ ഹജ്ജ് വളന്റിയർ സേവനത്തിന്റെ ഭാഗമായുള്ള ആദ്യ വളന്റിയർമാരുടെ സംഗമത്തിൽ ട്രെയിനിങ് ക്ലാസ്, രജിസ്ട്രേഷൻ തുടങ്ങിയവ നടന്നു. നവാരിയ, ഉതൈബിയ, ശരായ, അജിയാദ്, അസീസിയ, കാക്കിയ, നുസ്ഹ എന്നീ സ്ഥലങ്ങളിലാണ് സംഗമങ്ങൾ നടന്നത്. ഏരിയ സംഗമങ്ങളിൽ ഈ വർഷത്തെ ഏരിയ തല രജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു. സേവനത്തിന് സജ്ജരായ നിരവധി വളന്റിയർമാർ രജിസ്ട്രേഷൻ പൂർത്തിയാക്കി.
ഹനീഫ അമാനി, മൊയ്തീൻ കോട്ടോപ്പാടം, അഹമ്മദ് കബീർ ചൊവ്വ, സുഹൈൽ സഖാഫി, അലി കോട്ടക്കൽ, ഫഹദ് തൃശ്ശൂർ, മുസ്തഫ കാളോത്ത്, അബ്ദുൽ നാസർ അൻവരി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിശീലന ക്ലാസിന് നേതൃത്വം നൽകി.
ഏരിയ കോഓർഡിനേറ്റർമാരായ ഉസ്മാൻ ചെറുകോട്, ഫഹദ് വെങ്ങുളം, ഫക്രുദ്ദിൻ ബാഖവി, മുഹമ്മദ് ഓമാനൂർ, ഹമീദ് സഖാഫി, ശംസുദ്ധീൻ നിസാമി, ഫൈസൽ സഖാഫി, ഇസ്ഹാഖ് ഖാദിസിയ്യ, മുനീർ കാന്തപുരം, കബീർ പറമ്പിൽപീടിക, യാസിർ സഖാഫി, നിസാർ കണ്ണൂർ, നൗഷാദ് പട്ടാമ്പി, നസീർ കൊടുവള്ളി, സമീർ മദനി, ജുനൈദ് കൊണ്ടോട്ടി, സാലിം സിദ്ദിഖി എന്നിവർ നേതൃത്വം നൽകി.
സെൻട്രൽ കോർ അംഗങ്ങളായ ജമാൽ കക്കാട്, ശിഹാബ് കുറുകത്താണി, റഷീദ് വേങ്ങര, അഷ്റഫ് പേങ്ങാട്, ഹുസൈൻ ഹാജി ഹമീദ് പൂക്കോടൻ തുടങ്ങിയവർ വിവിധ ഏരിയ സംഗമങ്ങളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.