ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ 2024 രൂപവത്കരിച്ചു
മക്ക: ഹജ്ജ് കർമത്തിനെത്തുന്ന തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യുന്നതിന് മക്ക ഐ .സി.എഫ് , ആർ.എസ്.സി സംയുക്ത വളന്റിയർ കോർ (എച്ച്.വി.സി) രൂപവത്കരിച്ചു . പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തിൽ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘമാണ് ഐ. സി. എഫ്, ആർ എസ് സി സംഘടനകൾ ചേർന്നുള്ള ഹജ്ജ് വളന്റിയർ കോർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദേശപ്രകാരം ഇന്ത്യൻ ഹാജിമാർക്ക് പുറമെ വിവിധങ്ങളായ രാഷ്ട്രങ്ങളിൽ നിന്നുമെത്തുന്ന എല്ലാ ഹാജിമാർക്കും എച്ച്.വി.സി വളന്റിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.ആദ്യ സംഘം മക്കയിലെത്തുന്നത് മുതൽ വളന്റിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി മസ്ജിദുൽ ഹറം പരിസരം, മഹ്ബസ് ജിന്ന് ബസ് സ്റ്റേഷൻ , ഖുദൈ ബസ് സ്റ്റേഷൻ അറഫ, മിന, മെട്രൊ ട്രെയിൻ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലും ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയ, ഹയ്യ് നസീം തുടങ്ങി എല്ലാ സ്ഥലങ്ങളിലും ലഭ്യമാക്കാറുണ്ട്. ബഹു ഭാഷാ പ്രവീണ്യം നേടിയ വളന്റിയർമാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകർ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എച്ച്.വി.സി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ടി .എസ് .ബദറുദ്ധീൻ ബുഖാരി തങ്ങൾ (രക്ഷാധികാരി), അഷ്റഫ് പേങ്ങാട്, ശംസുദ്ദീൻ നിസാമി, മുഹമ്മദ് മുസ്ലിയാർ, അഹ്മദ് കബീർ ചൊവ്വ, സൈതലവി സഖാഫി, സിദ്ധീഖ് ഹാജി കണ്ണൂർ (സ്റ്റയറിങ്ങ് കമ്മിറ്റി )
ഹനീഫ് അമാനി കുമ്പനൂർ (ചെയർമാൻ), ജമാൽ കക്കാട് (ചീഫ് കോഓഡിനേറ്റർ), അനസ് മുബാറക് കീഴിശ്ശേരി (ക്യാപ്റ്റൻ), ശിഹാബ് കുറുകത്താണി (ചീഫ് അഡ്മിൻ ), ഷാഫി ബാഖവി മീനടത്തൂർ (നാഷണൽ കോഓഡിനേറ്റർ), അബൂബക്കർ കണ്ണൂർ, മുഹീനുദ്ധീൻ വടക്കേമണ്ണ (ഫിനാൻസ് ), സിറാജ് വില്യാപ്പള്ളി, മൊയ്ദീൻ (മെഡിക്കൽ), മുഹമ്മദലി കാട്ടിപ്പാറ, കബീർ ചേളാരി, (ഫുഡ്),മുഹമ്മദലി വലിയോറ, റാഷിദ് മലബാരി (ട്രാവൽ), സാലിം സിദ്ധീഖി, ലത്തീഫ് സഖാഫി (മീഡിയ), അലി കോട്ടക്കൽ, അൻസാർ താനാളൂർ (റിസപ്ഷൻ ), അബ്ദു റഷീദ് വേങ്ങര, ഫിറോസ് സഅദി (ദഅവ), ഷബീർ ഖാലിദ്, ഖയ്യും ഖാദിസിയ്യ (ട്രൈനിങ്ങ് ), റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ, ഷെഫിൻ ആലപ്പുഴ (ഓഫീസ് ), ഹുസൈൻ കൊടിഞ്ഞി, നാസർ തച്ചമ്പൊയിൽ (അക്കമഡേഷൻ), യോഗത്തിൽ ഐ .സി .എഫ് പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. ഖലീൽ നഈമി, ത്വൽഹത്ത് കൊളത്തറ, അഷ്റഫ് പേങ്ങാട് എന്നിവർ സംസാരിച്ചു. ശിഹാബ് കുറുകത്താണി ആമുഖപ്രസംഗവും അൻസാർ താനാളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.