‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന പേ​രി​ൽ ഐ.​സി.​എ​ഫ്

സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ

ഐ.​സി.​എ​ഫ് ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: ഇ​ന്ത്യ​യു​ടെ 78-ാ‍ം സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ദ​മ്മാം സീ​ക്കോ സെ​ക്ട​ർ ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു.

നൂ​റ്റാ​ണ്ടു​ക​ളോ​ളം അ​ടി​മ​ത്ത്വത്തി​നു കീ​ഴി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്നി​രു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന പൂ​ർ​വി​ക​രെ അ​നു​സ്മ​രി​ക്കാ​തെ ന​മു​ക്ക് മു​ന്നേ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഓ​രോ ചു​വ​ടി​ലും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട മ​നു​ഷ്യ​രു​ടെ അ​ധ്വാ​ന​മു​ണ്ടെ​ന്നും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി ഇ​ന്നും ഇ​ന്ത്യ നി​ല​നി​ൽ​ക്കു​ന്ന​തി​ൽ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​ക്ക്​ മു​ഖ്യ സ്ഥാ​ന​മാ​ണു​ള്ള​തെ​ന്നും ഭ​ര​ണ​ഘ​ട​ന​ക്ക്​ എ​തി​രാ​യ ചെ​റി​യ നീ​ക്ക​ത്തെ പോ​ലും ഇ​ന്ത്യ​ൻ ജ​ന​ത ഒ​ന്നി​ച്ച് മ​റി​ക​ട​ക്ക​ണ​മെ​ന്നും പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ടി​​ന്‍റെ എ​ല്ലാ ച​ല​ന​ങ്ങ​ളെ​യും സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ന്ന പ്ര​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ ജ​ന്മ​നാ​ടി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഹ്ലാ​ദ​പൂ​ർ​വ​മാ​ണ് കൊ​ണ്ടാ​ടു​ന്ന​ത്.

സ​അ​ദി​യ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ക്ട​ർ അ​ഡ്മി​ൻ പ്ര​സി​ഡ​ന്‍റ്​ ഹൈ​ദ​ർ അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ദാ​ഇ മു​ഹ​മ്മ​ദ് അ​മാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് തെ​ന്ന​ല പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​എ​ച്ച്. ജാ​ഫ​ർ സ്വാ​ദി​ഖ്, ഡോ. ​മ​ഹ്‌​മൂ​ദ് മൂ​ത്തേ​ടം, സ​ലാം സ​ഖാ​ഫി, അ​ബ്​​ദു​ൽ ഖാ​ദ​ർ സ​അ​ദി, ഹ​ബീ​ബ് സ​ഖാ​ഫി, അ​ബ്ബാ​സ് ഹാ​ജി കു​ഞ്ചാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ സ​അ​ദി സ്വാ​ഗ​ത​വും റി​യാ​സ് മി​അ്റാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF organizes India of Diversity Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.