ജിദ്ദ: ഐ.സി.എഫ് ജിദ്ദ ഘടകം കുടുംബ സഭ സംഘടിപ്പിച്ചു. ദഅവാ പ്രസിഡൻറ് ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു. ഗൾഫ് കൗൺസിൽ സ െക്രട്ടറി മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. യഹ് യ ഖലീൽ നൂറാനി, ഡോ. തസ്ലീം ആരിഫ്, ഡോ. ഹിന്ദു എന്നിവർ ക്ലാസെടുത്തു. പ്രസിഡൻറ് അബ്ദുറഹ്മാൻ മളാഹിരി ‘റമദാൻ മുന്നൊരുക്കം’ എന്ന വിഷയത്തിലും മുസ്തഫ സഅദി ക്ലാരി ‘പ്രാസ്ഥാനിക പരിചയം’ എന്ന വിഷയത്തിലും ക്ലാസെടുത്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
ഹാദിയ വിമൻസ് അക്കാദമി പരീക്ഷ വിജയികൾക്ക് സമ്മാന ദാനവും നടന്നു. വിദ്യാർഥികൾക്കായി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഷാഫി മുസ്ലിയാർ, മുഹമ്മദലി വേങ്ങര, അബ്ദുൽ ഖാദർ മാസ്റ്റർ, അബ്ദു റഹീം വണ്ടൂർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു. സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും മൊയ്തീൻകുട്ടി സഖാഫി യൂണിവേഴ്സിറ്റി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.