പ്രതീകാത്മക ചിത്രം

ഐ.​സി.​എ​ഫ് ഖാ​ല​ദി​യ്യ മെ​ഡി​കോ​ൺ സെ​മി​നാ​റും മെ​ഡി​ക്ക​ൽ ക്യാ​മ്പും

അ​ൽ​അ​ഹ്‌​സ: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ‘ഹെ​ൽ​ത്തോ​റി​യം’ ആ​രോ​ഗ്യ ബോ​ധ​വ​‍‍ത്കര​ണ കാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് അ​ൽ​അ​ഹ്​​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ഖാ​ല​ദി​യ്യ സെ​ക്ട​ർ ‘മെ​ഡി​കോ​ൺ’ സെ​മി​നാ​റും ഹു​ഫൂ​ഫ് ഷി​ഫ മെ​ഡി​ക്സ് ഹെ​ൽ​ത്ത് കെ​യ​റി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

ഷി​ഫ മെ​ഡി​ക്സ് ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സൗ​ജ​ന്യ രോ​ഗ നി​ർ​ണ​യ​ക്യാ​മ്പ് നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.‘പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ഉ​ബൈ​ദ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് കേ​ര​ള സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ്വാ​ദി​ഖ് സ​ഖാ​ഫി പെ​രി​ന്താ​റ്റി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ​അ​ഹ്​​സ​യി​ലെ പ്ര​മു​ഖ പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ദ​ൻ ഡോ. ​ന​ട​രാ​ജ​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ക്ലാ​സെ​ടു​ത്തു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത ഭ​ക്ഷ​ണ​രീ​തി​യും ശ​രി​യാ​യ ഉ​റ​ക്കം, വ്യാ​യാ​മ​കു​റ​വും ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ വെ​ള്ളം നി​ര​ന്ത​ര​മാ​യി കു​ടി​ക്കാ​തി​രി​ക്കു​ന്ന​തു​മാ​ണ് കൂ​ടു​ത​ലാ​ളു​ക​ളെ​യും പ്ര​മേ​ഹ​രോ​ഗി​ക​ളാ​ക്കി മാ​റ്റു​ന്ന​തെ​ന്നും തു​ട​ക്ക​ത്തി​ലെ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ വൃ​ക്ക​ക​ളെ​യും മ​റ്റ​വ​യ​വ​ങ്ങ​ളെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​നി​ട​യാ​വു​മെ​ന്നും ആ​യ​തി​നാ​ൽ വി​ശ്ര​മ​ങ്ങ​ളി​ല്ലാ​ത്ത ജോ​ലി​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഡോ. ​ന​ട​രാ​ജ​ൻ പ​റ​ഞ്ഞു.

ഷി​ഫ മെ​ഡി​ക്സ് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ന​സ് മാ​ള, ഐ.​സി.​എ​ഫ് അ​ൽ​അ​ഹ്‌​സ ദാ​ഇ വി​ള​ത്തൂ​ർ അ​ബ്​​ദു​ല്ല സ​ഖാ​ഫി, ഐ.​സി.​എ​ഫ് അ​ൽ​അ​ഹ്​​സ വി​ദ്യാ​ഭ്യാ​സ സ​മി​തി ക​ൺ​വീ​ന​ർ ന​വാ​സ് കൊ​ല്ലം, ഹാ​ഷിം മു​സ്​​ല്യാ​ർ, റ​ഫീ​ഖ് കൂ​രാ​രി, അ​ബ്​​ദു​സ്സ​ലാം മു​ണ്ട​ക്ക​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സി​യാ​ദ് കൂ​രാ​രി സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ഹ​ഖീം കൊ​ടു​വാ​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഷെ​ഫി​ൻ, ഷ​മീ​ർ, ശ്രീ​മു​രു​ഗ​ൻ, മ​ൻ​സൂ​രി, ആ​ദി​ൽ എ​ന്നി​വ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​തു​ര​സേ​വ​ന രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഡോ. ​ന​ട​രാ​ജ​നെ​യും മു​ഹ​മ്മ​ദ് അ​ന​സ് മാ​ള​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​രു​വ​ർ​ക്കു​മു​ള്ള ഐ.​സി.​എ​ഫി​െൻറ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ള​ത്തൂ​ർ അ​ബ​ദു​ല്ല സ​ഖാ​ഫി കൈ​മാ​റി.

Tags:    
News Summary - ICF Khaladiyya Medicon Seminar and Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.