റിയാദ് ഐ.സി.എഫ് ബദീഅ ഡിവിഷൻ ‘വൈബ്’ യാത്രയയപ്പ്
റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബദീഅ ഡിവിഷൻ ‘വൈബ്’ പരിപാടിയും യൂനിറ്റുകളിൽ മഹ്ളറത്തുൽ ബദ്രിയ ആത്മീയ സദസ്സും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. റിയാദ് റീജ്യൻ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിലിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
ഡിവിഷൻ വൈസ് പ്രസിഡന്റുമാരായ അനസ് അമാനി, മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ജമാൽ മംഗലശ്ശേരി, ഫൈനാൻസ് സെക്രട്ടറി ഷെരീഫ് കണ്ണൂർ, ഡിപ്പാർട്മെന്റ് സെക്രട്ടറിമാരായ മുത്തലിഫ് (പബ്ലിക്കേഷൻ), ഹനീഫ തനാളൂർ (വെൽഫെയർ), മുസ്തഫ കൊണ്ടോട്ടി (അഡ്മിൻ ആൻഡ് ഐടി), അഷ്റഫ് കാസർകോട് (തസ്കിയ) എന്നിവർ പങ്കെടുത്തു.സുവൈദി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദലി മാളിയേക്കൽ, ഫൈനാൻസ് സെക്രട്ടറി തൽഹത് (സുവൈദി), വാദി ലബൻ യൂനിറ്റ് പ്രസിഡന്റ് സിദ്ദീഖ് മുസ്ലിയാർ, സെക്രട്ടറി സൈദലവി, മിദ്ലാജ് ഫൈസാനി, ടി.കെ. അബ്ദുറസാഖ് എന്നിവരുൾപ്പെടെയുള്ള യൂനിറ്റ് ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വാദി ലബൻ യൂനിറ്റ് പ്രസിഡന്റ് അബൂബക്കർ മുസ്ലിയാർ മണ്ണാർക്കാട്, സുവൈദി യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് കനി എന്നിവർക്ക് ബദീഅ ഡിവിഷൻ, സുവൈദി യൂനിറ്റ്, വാദി ലബൻ യൂനിറ്റ് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് യാത്രയയപ്പും സ്നേഹോപഹാരങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.