ഹബീബുല്ല മുസ് ലിയാർ (പ്രസി.), ബശീർ എളേറ്റിൽ(ജന. സെക്ര.), ഹംസ പേരാമ്പ്ര (ഫിനാൻസ് സെക്ര.)
റിയാദ്: മതനിയമങ്ങൾ വിശ്വാസി സമൂഹത്തോട് വിശദീകരിച്ചു കൊടുക്കേണ്ടത് പണ്ഡിതന്മാരാണെന്നും അതിൽ രാഷ്ട്രീയനേതാക്കൾ ഇടപെടുന്നത് ശരിയല്ലെന്നും ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റൗദ ഡിവിഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. റിയാദ് റീജ്യൻ ഐ.സി.എഫ് കമ്മിറ്റിക്ക് കീഴിൽ പുതുതായി നിലവിൽവന്നതാണ് റൗദ ഡിവിഷൻ കമ്മിറ്റി. ഐ.സി.എഫ് റിയാദ് സെന്റർ എജുക്കേഷനൽ പ്രസിഡന്റും റൗദ ഡിവിഷൻ റിട്ടേണിങ് ഓഫിസറുമായ ഇസ്മാഈൽ സഅദി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഹബീബുല്ല മുസ് ലിയാർ (പ്രസി.), ബശീർ എളേറ്റിൽ (ജന. സെക്ര.), ഹംസ പേരാമ്പ്ര (ഫൈനാൻസ് സെക്ര.), ഫൈസൽ സഖാഫി (വൈ. പ്രസി.), മഹമ്മൂദ് വളാഞ്ചേരി, ഉമറുൽ ഫാറൂഖ്, ശിഹാബ് പത്തനാപുരം, അബൂബക്കർ സഖാഫി, അശ്റഫ് പള്ളിക്കൽ ബസാർ, ബശീർ പട്ടാമ്പി, അബ്ദുൽ അസീസ് ഫൈസി, ജഅഫർ പത്താല, ടി.പി. റഹീം (വിവിധ വിഭാഗം ചുമതലക്കാർ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി. അബ്ദുൽ അസിസ് സഖാഫി സ്വാഗതവും ബഷീർ എളേറ്റിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.