ഐ.​സി.​എ​ഫ് ദ​മ്മാം അ​ൽ റ​യ്യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ കേ​ര​ളം മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖ​ലീ​ലു​ൽ ബു​ഖാ​രി ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു

സാമൂഹിക ഉത്ഥാനത്തെ നിർണയിക്കുന്നത് അവരിലെ വിദ്യാഭ്യാസ പുരോഗതി -ഇബ്രാഹിം ഖലീലുൽ ബുഖാരി

ദമ്മാം: സാമൂഹിക പുരോഗതിയെ നിർണയിക്കുന്നത് അവരിലെ വിദ്യാഭ്യാസ രംഗത്തെ ഉണർവാണെന്നും മുസ്‌ലിം കേരളത്തെ വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം ഈ യാഥാർഥ്യമാണെന്നും കേരളം മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. മുസ്‌ലിം സമൂഹം ഈ രംഗത്ത് നിശ്ശബ്ദമായി നേടിയ നേട്ടം വളരെ വലുതാണ്. അതേസമയം, വിദ്യാഭ്യാസത്തിെൻറ മറവിൽ നടക്കുന്ന ഒളിച്ചുകടത്തലുകൾ മനുഷ്യെൻറ പാരസ്പര്യത്തെ തന്നെ റദ്ദുചെയ്യും. ദമ്മാം സെൻട്രൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കമ്മിറ്റി ദമ്മാം അൽറയ്യാൻ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യ ഇസ്‌ലാമിനെതിരെ കടന്നുകയറാൻ പുതിയ വാദക്കാരും ഇന്ത്യയുടെ വൈവിധ്യത്തിനെതിരെ ഫാഷിസ്റ്റുകളും ദുരുപയോഗിച്ചത് വിദ്യാഭ്യാസത്തെയും ചരിത്രത്തെയും ആണ്. വ്യക്തിസ്വാതന്ത്ര്യത്തെ മുൻ നിർത്തിയുള്ള സാംസ്‌കാരിക അധിനിവേശങ്ങൾ ഒട്ടും പുരോഗമനപരമല്ല. കേരളത്തിൽ പണ്ഡിതരുടെ നേതൃത്വത്തിൽ മുസ്‌ലിം സമൂഹം സുശക്തരാണ്. അവരിലെ ബഹുസ്വരതയെയും പൗരബോധത്തെയും കളങ്കപ്പെടുത്തുക സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഐ.സി.എഫ് ദമ്മാം സെൻട്രൽ പ്രസിഡൻറ് എം.കെ. അഹമ്മദ് നിസാമി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഇൻറർനാഷനൽ മീഡിയ ആൻഡ് പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ദമ്മാം സോൺ ചെയർമാൻ സഫ്വാൻ തങ്ങൾ പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. കർണാടക കൾചറൽ ഫൗണ്ടേഷൻ പ്രസിഡൻറ് ഫാറൂഖ് മുസ്ലിയാർ, ആർ.എസ്.സി സൗദി നാഷനൽ സെക്രട്ടറി റഊഫ് പാലേരി എന്നിവർ സംസാരിച്ചു.

ദമ്മാമിലെ മത സാംസ്കാരിക രംഗത്തെ പ്രമുഖർക്കു പുറമേ ബിസിനസ് മേഖലയിലെ നിരവധി പേർ സംഗമത്തിൽ സംബന്ധിച്ചു. അബൂബക്കർ ഹാജി റൈസ്കോ, സമീർ ചാലിശ്ശേരി, മുഹമ്മദ് ഖുറൈശി, നൗഷാദ് മുതുകുർശി, നാസർ ഹാജി, കാദർ ഹാജി, കോയ ഹാജി, ഹംസ വല്ലപ്പുഴ, അസീസ് മുസ്ലിയാർ, നസീർ കാശിപ്പട്ട, ഹസ്സൻ ഹാജി, റഷീദ് ഹാജി എന്നീ പ്രമുഖർക്കു പുറമേ, കേരള മുസ്ലിം ജമാഅത്തിെൻറ നേതാക്കളായ റഷീദ് മുസ്ലിയാർ ആയഞ്ചേരി, അഫ്സൽ കൊളാരി, ജുനൈദ് തങ്ങൾ, സയ്യിദ് മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി ഹംസ എളാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Ibrahim Khaleel Bukhari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.