ഇ​ബ്രാ​ഹിം അ​ൽ​ഖാ​ദി

ഇ​ബ്രാ​ഹിം അ​ൽ​ഖാ​ദി: പൊ​ലി​ഞ്ഞ​ത്​ ഇ​ന്ത്യ​ൻ നാ​ട​ക രം​ഗ​ത്തെ സൗ​ദി പ്ര​തി​ഭ

റി​യാ​ദ്: ഇ​ന്ത്യ​ൻ നാ​ട​ക​ത്തി​നും വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര ക​ല​ക്കും മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഇ​ബ്രാ​ഹിം അ​ൽ​ഖാ​ദി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ ഇ​ന്ത്യ, സൗ​ദി സാം​സ്‌​കാ​രി​ക കൈ​മാ​റ്റ​ത്തി​െൻറ ശ​ക്ത​മാ​യ പാ​ല​മാ​ണ് ന​ഷ്​​ട​മാ​യ​ത്. സൗ​ദി പൗ​ര​നാ​യ ഇ​ബ്രാ​ഹിം അ​ൽ​ഖാ​ദി ഇൗ ​മാ​സം നാ​ലി​ന്​ ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ്​ നി​ര്യാ​ത​നാ​യ​ത്. 95 വ​യ​സ്സാ​യി​രു​ന്നു. അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലെ ഉ​നൈ​സ​യി​ൽ നി​ന്നു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് ഇ​ബ്രാ​ഹിം. തൊ​ഴി​ലും ക​ച്ച​വ​ട രം​ഗ​ത്തെ നി​ക്ഷേ​പ സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ന്ത്യ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പി​താ​വ് ഹ​മ​ദ് അ​ലി അ​ൽ​ഖാ​ദി​യു​ടെ ഇ​ന്ത്യാ​വാ​സ​ത്തി​നി​ട​യി​ൽ 1925ൽ ​പു​ണെ​യി​ലാ​ണ് ഇ​ബ്രാ​ഹിം ജ​നി​ച്ച​ത്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം മും​ബൈ ന​ഗ​രം ത​െൻറ ത​ട്ട​ക​മാ​യി സ്വീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യി​ത്തീ​ർ​ന്നു ഇ​ബ്രാ​ഹിം. ചി​ത്ര​കാ​ര​ൻ എ​ന്ന നി​ല​യി​ലും പേ​രെ​ടു​ത്തി​രു​ന്നു. മും​ബൈ​യി​ലെ നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലാ​ണ്​ (എ​ൻ.​എ​സ്.​ഡി) നാ​ട​ക​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​വി​ടം വി​ട്ട​തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ൽ ആ​ർ​ട്ട് ഹെ​റി​റ്റേ​ജ് എ​ന്ന ഗാ​ല​റി ന​ട​ത്തി. ഇ​ന്ത്യ-​പാ​ക്​ വി​ഭ​ജ​ന​ത്തി​നു​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ളേ​റെ​യും പാ​കി​സ്​​താ​നി​ലേ​ക്ക്​ കു​ടി​യേ​റി​യ​പ്പോ​ൾ ഇ​ബ്രാ​ഹിം ഇ​ന്ത്യ​യി​ൽ തു​ട​ർ​ന്നു. പു​ണെ സെൻറ്​ വി​ൻ​സെൻറ്​​സ്​ ഹൈ​സ്കൂ​ൾ, മും​ബൈ സെൻറ്​ സേ​വി​യേ​ഴ്സ് കോ​ള​ജ്, ല​ണ്ട​ൻ റോ​യ​ൽ അ​ക്കാ​ദ​മി ഒാ​ഫ് ഡ്ര​മാ​റ്റി​ക്​ ആ​ർ​ട്ട്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഉ​ന്ന​ത​പ​ഠ​നം. 1940ക​ളി​ലും 50ക​ളി​ലും ഒ​ടു​വി​ൽ 1962 വ​രെ​യും മും​ബൈ​യി​ൽ ഗ്രീ​ക്ക് ദു​ര​ന്ത​നാ​ട​ക​ങ്ങ​ളം ഷെ​യ്ക്സ്പി​യ​ർ നാ​ട​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധേ​യ​നാ​യ ശേ​ഷ​മാ​ണ്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ ത​ട്ട​കം മാ​റ്റി​യ​ത്. 1962ൽ ​ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ സ്കൂ​ൾ ഒ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഏ​ഷ്യ​ൻ തി​യ​റ്റ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െൻറ ഡ​യ​റ​ക്ട​റാ​യി. 1977 വ​രെ ത​ൽ​സ്ഥാ​ന​ത്ത്​ തു​ട​ർ​ന്നു. ന​സീ​റു​ദ്ദീ​ൻ ഷാ, ​ഓം പു​രി, വി​ജ​യ മേ​ത്ത, രോ​ഹി​ണി ഹ​ട്ടം​ഗ​ഡി തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ൾ സ്കൂ​ൾ ഒ​ഫ് ഡ്രാ​മ​യി​ൽ ഇ​ദ്ദേ​ഹ​ത്തി​െൻറ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. മും​ബൈ തി​യ​റ്റ​ർ യൂ​നി​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള നാ​ട​ക​വി​ദ്യാ​ല​യം സ്ഥാ​പി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​ണ്. ഗി​രി​ഷ് ക​ർ​ണാ​ടി​െൻറ തു​ഗ്ല​ക്ക്, ധ​രം​വീ​ർ ഭാ​ര​തി​യു​ടെ അ​ന്ധാ യു​ഗ്, മോ​ഹ​ൻ രാ​കേ​ഷി​െൻറ ആ​ഷാ​ഢ് കാ ​ഏ​ക് ദി​ൻ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ൾ ഇ​ബ്രാ​ഹിം അ​ൽ​ഖാ​ദി അ​ര​ങ്ങി​ലെ​ത്തി​ച്ച​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച മു​ൻ സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്​​ദു​ല്ല ഇ​ദ്ദേ​ഹ​ത്തി​‍െൻറ പേ​രി​ൽ നാ​ട​ക ക​ല​ക്കാ​യി പ്ര​ത്യേ​ക ചെ​യ​ർ ആ​രം​ഭി​ച്ചി​രു​ന്നു. ഭാ​ര്യ റോ​ഷ​നാ​യി​രു​ന്നു പ​ല നാ​ട​ക​ങ്ങ​ളു​ടെ​യും കോ​സ്​​റ്റ്യൂം ഡ​യ​റ​ക്ട​ർ. എ​ൻ.​എ​സ്.​ഡി മു​ൻ ഡ​യ​റ്ക​ട​ർ ആ​യ അ​മ​ൻ അ​ല്ലാ​ന​യും ഫൈ​സ​ൽ അ​ൽ​ഖാ​ദി​യും പു​ത്ര​ന്മാ​രാ​ണ്. 1962ൽ ​കേ​ന്ദ്ര​സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം, 1966ൽ ​പ​ത്മ​ശ്രീ പു​ര​സ്കാ​രം, 2010ൽ ​പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം എ​ന്നീ ഇ​ന്ത്യ​ൻ ബ​ഹു​മ​തി​ക​ൾ നേ​ടി. 

Tags:    
News Summary - ibrahim alkhadi saudi genius in drama field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.