ജിദ്ദ പൗരാവലി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ അബൂബക്കർ അരിമ്പ്ര സംസാരിക്കുന്നു

ജിദ്ദ പൗരാവലി ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

ജിദ്ദ: ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമരംഗത്തെ പ്രതിനിധികൾ ജിദ്ദ കേരളീയ സമൂഹത്തിനുവേണ്ടി ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു. ജിദ്ദ പൗരാവലി 'തങ്ങളുടെ ഓർമയിൽ പ്രവാസി സമൂഹം' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ തങ്ങളുമായി നേരിട്ടുള്ള അനുഭവങ്ങൾ ഏവരും സദസ്സിൽ പങ്കുവെച്ചു. രാഷ്ട്രീയ നേതാവ്, ആത്മീയ ആചാര്യൻ, മതപഠന കേന്ദ്രങ്ങളുടെ മാർഗദർശി, മഹല്ലുകളുടെ വിധികര്‍ത്താവ് എന്ന പദവികളെല്ലാം വഹിക്കുമ്പോഴും ലാളിത്യംകലർന്ന സൗമ്യഭാവം ഹൈദരലി തങ്ങൾ ജീവിതത്തിലുടനീളം നിലനിർത്തിയെന്ന് വിവിധ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ആത്മീയതയിലൂടെ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിച്ച ഹൈദരലി തങ്ങൾ മതഭേദെമന്യ പാവങ്ങളുടെ അത്താണിയായിരുന്നു. പ്രവാസി സംഘടനകൾക്കും വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും തങ്ങളിൽനിന്നുള്ള പരിഗണനയും പ്രാർഥനയും ഓർത്തെടുത്ത് പ്രവാസി സംഘടന പ്രതിനിധികൾ വികാര നിർഭരമായി വിതുമ്പി. ആത്മീയമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മതേതര ഇന്ത്യ മാതൃകയാക്കുന്ന നേതാക്കൾ ഇനിയും ഇന്ത്യയിൽ ഉയർന്നുവരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ജിദ്ദ പൗരാവലി ഉപദേശക സമിതി അംഗം അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.

കബീർ കൊണ്ടോട്ടി ആമുഖപ്രഭാഷണം നടത്തി. മുസാഫിർ (മലയാളം ന്യൂസ്), അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), സി.എം. അബ്ദുറഹ്മാൻ (നവോദയ), ഹസ്സൻ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), നാസിമുദ്ദീൻ (ഒ.ഐ.സി.സി), അബ്ദുല്ലക്കുട്ടി (ഐ.എം.സി.സി), കൊയിസ്സൻ ബീരാൻകുട്ടി (ഇന്ത്യൻ സോഷ്യൽ ഫോറം), റഹീം ഒതുക്കുങ്ങൽ (പ്രവാസി സാംസ്‌കാരിക വേദി), അബ്ദുൽ ഖാദർ (കൂട്ടം ജിദ്ദ), നാസർ ജമാൽ (സിഫ്), നാസർ ചാവക്കാട് (ഐ.ഡി.സി), മാജ (ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ), അബ്ദുൽ റഹ്മാൻ (പാട്ടുകൂട്ടം), മുഹ്‌യിദ്ദീൻ അഹ്‌സനി (ഐ.സി.എഫ്), നസീർ വാവകുഞ്ഞു (ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), റഹീം വലിയോറ (ആർട്ട് ലവേഴ്സ്), ഹിഫ്സുറഹ്മാൻ (സൈൻ ജിദ്ദ), ശ്രീജിത്ത് കണ്ണൂർ (ജിദ്ദ സോക്കർ ക്ലബ്), ബഷീർ പരുത്തിക്കുന്നൻ (മൈത്രി ജിദ്ദ), ഇബ്രാഹിം കണ്ണൂർ (ഇശൽ കലാവേദി), റഹീം കാക്കൂർ (ജിദ്ദ കലാസമിതി), ഉണ്ണി തെക്കേടത്ത് (ജിദ്ദ പൗരാവലി), അലവി ഹാജി (പുണർതം), ഷാനവാസ് (വേൾഡ് മലയാളി ഫെഡറേഷൻ), ഖാലിദ് പാളയാട്ട്, ഇണ്ണി, ഷഫീഖ് കൊണ്ടോട്ടി, വേണു അന്തിക്കാട്, നിസാർ മടവൂർ, മുസ്തഫ (ലാലു മീഡിയ), കെ.സി അബ്ദുറഹ്മാൻ, ഷിഫാസ് (പൗരാവലി) എന്നിവർ സംസാരിച്ചു.

സി.എം. അഹമ്മദ് ആക്കോട് പരിപാടികൾ നിയന്ത്രിച്ചു. റാഫി ബീമാപ്പള്ളി സ്വാഗതവും മൻസൂർ വയനാട് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Hyderali Shihab Thangal commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.