ജലീൽ മുഹമ്മദ്
റിയാദ്: റിയാദിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. അൽഖർജ് റോഡിൽ ന്യൂസനാഇയ്യക്ക് സമീപം നടന്ന വാഹനാപകടത്തിൽ റിയാദിലെ അൽഫനാർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് ഹൈദരാബാദ്, ഗുണ്ട്പാലി സ്വദേശി ജലീൽ മുഹമ്മദ് (36) ആണ് മരിച്ചത്.
നാട്ടിലുള്ള പിതാവിന് അസുഖമായതിനെ തുടർന്ന് പിതാവിനെ കാണാൻ അടിയന്തരമായി കമ്പനിയിൽ പറഞ്ഞ് ഞായറാഴ്ച നാട്ടിൽ പോകാൻ പി.സി.ആർ ടെസ്റ്റ് നടത്തി വിമാന ടിക്കറ്റുമെടുത്ത് ബത്ഹയിൽനിന്ന് അൽഖർജിലേക്ക് പോകുന്നതിനിടയിലാണ് വ്യാഴാഴ്ച രാത്രി വാഹനാപകടത്തിൽ പെട്ടത്. റൂമിലേക്ക് വരുകയാണെന്ന് ഒപ്പം താമസിക്കുന്നവരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
പിറ്റേന്നായിട്ടും റൂമിൽ എത്താഞ്ഞതിനെ തുടർന്ന് കമ്പനി പ്രതിനിധി ഹാരിസ് കുറുവ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിനെ അറിയിക്കുകയും ചെയർമാൻ റഫീഖ് പുല്ലൂർ നടത്തിയ തിരച്ചിലിനൊടുവിൽ മയ്യിത്ത് റിയാദ് ശുമൈസി ആശുപത്രിയിൽ കണ്ടെത്തുകയുമായിരുന്നു. പിതാവ്: ജീലാനി, മാതാവ്: റഹിമ ബീഗം, ഭാര്യ: ഫർസാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.