റിയാദ്: ഹൂത്ത മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ സംഘടിപ്പിച്ച വൺഡേ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എൽ.ബി.സി ഹൂത്ത ജേതാക്കളായി. ഹുത്ത ബനി തമീമിൽ നടന്ന മത്സരത്തിൽ എഫ്.സി ഡൈമണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എൽ.ബി.സി ഹൂത്ത ജേതാക്കളായത്. വിജയികൾക്കുള്ള ട്രോഫി പലതുള്ളി പെരുവെള്ളം ചാരിറ്റി ഗ്രൂപ് അംഗം നാദിർഷ ഓച്ചിറ, രാഘുനാഥ് കണ്ണൂർ, ഷറഫു മണ്ണാർക്കാട്, മുസ്തഫ അറബി മണ്ണാർമല എന്നിവർ ചേർന്ന് സമ്മാനിച്ചു.
മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട നിബ്രാസ് പാണ്ടിക്കാട്, റബിഷാൻ അരീക്കോട്, അനസ് കണ്ണൂർ, റിനു എന്നിവർക്ക് ശറഫുദ്ദീൻ ചേളാരി, സാജിദ് ഉളിയിൽ, ഉമർ മുക്താർ, സാജിദ് കണ്ണൂർ, നൗഷദ്, നൗഫൽ വണ്ടൂർ, റിഷാദ് കാളികാവ്, അൻവർ കൊല്ലം എന്നിവർ മെഡലുകൾ സമ്മാനിച്ചു.
ബദർ സുബൈത്ത്, ഫൈസൽ, അബ്ദുല്ല ദോസരി എന്നിവരെ അഷ്റഫ് തലശ്ശേരി, മനാഫ് കെ.എസ് പുരം, അനീസ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു. മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാനക്കൂപ്പണിലെ വിജയി കുമാരദാസിന് അഷ്റഫ് സ്റ്റീൽ സമ്മാനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.