ജിദ്ദ: ഫൈസലിയയില്‍ ആറ് ഹുക്ക വലി കേന്ദ്രങ്ങള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ലൈസന്‍സില്ലാതിരിക്കുക, അടച്ചിട്ട സ്ഥലങ്ങളിലെ പുകവലി തുടങ്ങിയ നിയമലംഘനകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് പൊലീസിന്‍െറയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്വത്തോടെ മത്വാര്‍ ബലദിയ ഓഫിസാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഹുക്ക വലി കേന്ദ്രങ്ങള്‍ക്ക് നിശ്ചയിച്ച നിബന്ധനകള്‍ ലംഘിച്ചിരുന്നതായി ബലദിയ ഓഫിസ് മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഹിലാല്‍ പറഞ്ഞു. പൈപ്പുകളും മറ്റും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു.
നിയമലംഘനങ്ങള്‍ കണ്ടത്തെിയ സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസിന് കൈമാറി. കച്ചവട സ്ഥാപനങ്ങളിലെ ആരോഗ്യ നിയമങ്ങളുടെ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ഇത്തരം ക്രമക്കേടുകള്‍ കണ്ടത്തെിയാല്‍ 940 എന്ന നമ്പറിലോ മൊബൈല്‍,സോഷ്യല്‍ മീഡിയാ ആപ്ളിക്കേഷനിലൂടെയോ അറിയിക്കണമെന്നും ബലദിയ ഓഫീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.