ജിദ്ദ: മക്ക മേഖല വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ നടപ്പിലാക്കിവരുന്ന പദ്ധതികൾ മക്ക ഗവർണറും മേഖല വികസന അതോറിറ്റി അധ്യക്ഷനുമായി അമീർ ഖാലിദ് അൽഫൈസൽ വിലയിരുത്തി. ഹജ്ജിനു മുന്നോടിയായി പുണ്യ സ്ഥലങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് പദ്ധതികളുടെ പുരോഗതി അവലോകനം നടന്നത്. മേഖല വികസന അതോറിറ്റി മേൽനോട്ടം വഹിക്കുന്ന 11 ഒാളം പദ്ധതികളാണ് പുണ്യസ്ഥലങ്ങളിൽ നടപ്പിലാവുന്നത്. മിനയിലെ ജംറ ഒന്ന്, രണ്ട്, മൂന്ന് മെട്രോസ്റ്റേഷനുകളിൽ തണലിടൽ പദ്ധതി നടപ്പിലാവുന്നുണ്ട്. ജംറയുടെ രണ്ടാം നിലയെ അസീസീയയുമായി ബന്ധിപ്പിക്കുന്ന നടപ്പാതയിലും തണിലിടുന്ന പദ്ധതി, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനു ചുറ്റും നടപ്പിലാക്കിവരുന്ന ജോലികൾ, റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള തീർഥാടകരുടെ പോക്കുവരവുകൾ എളുപ്പമാക്കാൻ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്ന റോഡ് പദ്ധതികൾ, മുസ്ദലിഫയിലെ മൂന്നാം നമ്പർ റെയിൽവേ സ്റ്റേഷനിലെ പഴയ വാഹന പാർക്കിങ് നീക്കം ചെയ്യൽ, പാർക്കിങ്െൻറ അണ്ടർ ഗ്രൗണ്ട് വർക്കുകൾ, മുഅയ്സിം മേഖലയിൽ അറവ് ശാലകളിലെ അവശിഷ്ടങ്ങൾ സംസ്കരിക്കുന്ന സ്റ്റേഷൻ തുടങ്ങിയവയാണ് മറ്റ് പദ്ധതികൾ. മിനയിലെ മൂന്നാം നമ്പർ സ്റ്റേഷനിലേക്ക് റബ്വ ഖൈഫ് ജലസംഭരണിയിൽ നിന്ന് വെള്ളമെത്തിക്കൽ, ജബലുറഹ്മക്ക് ചുറ്റുമുള്ള മുറ്റംവരെ കാൽനടക്കാർക്ക് കോൺക്രീറ്റ് കോണി നിർമ്മിക്കൽ, സുരക്ഷ സേനക്ക് നിരീക്ഷണ ടവർ, പുതിയ 29000 ശൗച്യാലയങ്ങളിലെ ശുചീകരണ ജോലികൾക്കായുള്ള പദ്ധതി എന്നിവയും പുരോഗമിക്കുന്നുണ്ട്. മിന, അറഫ, മുസ്ദലിഫ എന്നിവങ്ങളിൽ വിവിധ പദ്ധതികളാണ് തീർഥാടകർക്കായി നടപ്പിലാക്കിവരുന്നത്. ഇൗ വർഷം ഹജ്ജ് വേളയിൽ ഉപയോഗപ്പെടുത്താൻ തീരുമാനിച്ച പദ്ധതികളാണിവ.
ഹജ്ജ് സീസൺ അടുത്തതോടെ വിവിധ വകുപ്പുകൾക്ക് കീഴിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മിന, അറഫ, മുസ്ദലിഫ എന്നിവങ്ങളിലും ജംറകളിലെ കല്ലേറിനിടയിലും മസ്ജിദുൽ ഹറാമിലേക്ക് എത്തുന്ന റോഡുകളിലും തിരക്ക് കുറക്കുന്നതിന് വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിവിധ വകുപ്പുകളുടെ ശിൽപശാല മക്കയിൽ നടന്നു. ശിൽപശാലയിൽ ബന്ധപ്പെട്ട വകുപ്പുകളും പെങ്കടുത്തു. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ നിർദേശത്തെ തുടർന്നാണ് ശിൽപശാല സംഘടിപ്പിച്ചതെന്ന് മേഖല വികസ അതോറിറ്റി വക്താവ് എൻജിനീയർ ജമാൽ കഅ്കി പറഞ്ഞു. ഹജ്ജിനുള്ള ഒരുക്കത്തിെൻറ ഭാഗമാണിത്. ഹജ്ജ് കഴിയുന്നതുവരെ ഇതു തുടരും. ഹജ്ജ് ഉംറ മന്ത്രാലയം, ആരോഗ്യം, പൊതുസുരക്ഷ, സിവിൽ ഡിഫൻസ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികൾ ശിൽപശാലയിൽ പെങ്കടുത്തതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.