ലുലുവിൽ നിന്ന്​ സാധനങ്ങൾ നാട്ടിലയക്കാൻ വമ്പിച്ച കാർഗോ ഇളവ്​

ദമ്മാം​: ലുലു ഹൈപർമാർക്കറ്റിൽ നിന്ന്​ വാങ്ങുന്ന ഇലക്​ട്രോണിക്​ ഉൽപന്നങ്ങളും വീട്ടുപകരണങ്ങളും ഏറ്റവും വിശ്വസനീയ കാർഗോ ഏജൻസികൾ വഴി കുറഞ്ഞ ചെലവിൽ നാട്ടിലെത്തിക്കാൻ എക്സ്​ക്ല്യൂസീവ് ഓഫർ. എയർലിങ്ക്​, ബി.എം കാർഗോ ഏജൻസികൾ വഴിയാണ്​ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്​.

സൗദി കിഴക്കൻപ്രവിശ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ പ്രവർത്തിക്കുന്ന ഈ ഏജൻസികളുടെ ഔട്ട്​ലെറ്റുകൾ വഴി നാട്ടിലേക്ക്​ സാധനങ്ങൾ അയക്കുന്നതിനാണ്​ ഇളവ്​. ആകെ കാർഗോ ചാർജിൽ​ 20 ശതമാനം കിഴിവാണ്​ എക്സ്​ക്ല്യൂസീവ് ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നത്​.

ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ്​ ആനുകൂല്യം. ടിവി (32 ഇഞ്ച്​ മുതൽ 60 ഇഞ്ച്​ വരെ), വാഷിങ്​ മെഷീൻ, ഫ്രിഡ്​ജ്​, കുക്കിങ്​ റേഞ്ച്​, മൈക്രോ വേവ്​ ഓവൻ, മറ്റ്​ വീട്ടാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എന്നിവ അയക്കു​േമ്പാൾ വരുന്ന ആകെ കാർഗോ ചാർജിലാണ്​ 20 ശതമാനം ഡിസ്​കൗണ്ട്​ ലഭിക്കുക. കസ്​റ്റംസ്​ ചാർജ്​, പാക്കിങ്​ ചാർജ്​, ഫ്ലൈറ്റ്​ ചാർജ്​, ബിൽ ഫീസ്​ എന്നിവയുൾപ്പെടെയുള്ള ചാർജിലാണ്​ വിലക്കിഴിവ്​.

നാട്ടിൽ അവധിക്ക്​ പോകുന്ന പ്രവാസികൾക്ക് സാധനങ്ങൾ ചുരുങ്ങിയ ചെലവിൽ നാട്ടിൽ എത്തിക്കാൻ ഏറ്റവും മികച്ച സുവർണാവസരമാണെന്നും ഇത്​ എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്നും ലുലു മാനേജ്​​മെൻറ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു

Tags:    
News Summary - Huge cargo discount for shipping goods from Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.