ഹൂതി ഷെല്ലാക്രമണത്തിൽ മൂന്നുകുട്ടികൾക്ക്​ പരിക്ക്​

ജിദ്ദ​: യമനിലെ ഹൂതികളുടെ ഷെല്ലാക്രമണത്തിൽ മൂന്ന്​ കുട്ടികൾക്ക്​ പരിക്കേറ്റു. ജീസാനിലെ ആരിദയിൽ വ്യാഴം രാത്രി 9.15നാണ്​ ഷെല്ലുകൾ പതി​ച്ചതെന്ന്​ അറബ്​ സഖ്യസേന വക്​താവ്​ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഒരു കുടുംബത്തിലെ രണ്ടും അഞ്ചും വയസ്സായ കുട്ടികള്‍ക്കാണ് പരിക്കുപറ്റിയത്്. സിയാദ് ഖാസിം (2), നാസിര്‍ ഹുസൈന്‍ (5), അബ്​ദുല്ല ജാബിര്‍ (5) എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇതിൽ സിയാദ് ഖാസിമി​​​െൻറ പരിക്ക്​ ഗുരുതരമാണ്​. ഇറാ​ൻ സഹായത്തോടെ ഹൂതി വിമതർ അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിച്ച്​ സിവിലിയന്മാർക്ക്​ നേരെയുള്ള അ​തിക്രമം തുടരുകയാണെന്നും സേനാ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - houti shell attack-saudi arabia-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.