ജിസാനിൽ ഹൂതികളുടെ മിസൈലാക്രമണം; രണ്ട് പേർക്ക് പരിക്ക്

ജിസാൻ: യെമനിൽ നിന്നും ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ ജിസാനിലെ അഹദ് അൽ മസാരിഹ വ്യാവസായിക മേഖലയിൽ പതിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ആക്രമണത്തിൽ സുഡാനീസ്, ബംഗ്ലദേശ് പൗരന്മാർക്ക് നിസാര പരിക്കുപറ്റിയെന്നും വ്യാവസായിക മേഖലയിലെ നിരവധി വർക്ക്​ ഷോപ്പുകൾക്കും വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായും സഖ്യസേന സ്ഥിരീകരിച്ചു.

വ്യാവസായിക മേഖലയിലെ വിവിധ രാജ്യക്കാരായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മൂന്നാമത്തെ ശ്രമമാണിതെന്നും, പൗരന്മാരുടെയും താമസക്കാരുടെയും ജീവന് ഭീഷണിയാകുന്ന വിധത്തിൽ വ്യവസ്ഥാപിതവും ആസൂത്രിതവുമായ അക്രമാണിതെന്നും സഖ്യസേന വ്യക്തമാക്കി. പ്രദേശത്തെ കൂടുതൽ കേടുപാടുകൾ വിലയിരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. യെമനിലെ അൽ ജൗഫ് ഗവർണറേറ്റിൽ നിന്ന് സൗദിക്ക് നേരെ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു.

അതേസമയം അബൂദബിക്ക് നേരെയും വീണ്ടും ഹൂതികളുടെ രണ്ട് മിസൈൽ ആക്രമണണ്ങ്ങൾ നടന്നു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ഏത് ആക്രമണവും നേരിടാൻ രാജ്യം സന്നമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അബുദാബിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടാകുകയും രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും മരിക്കുകയും ചെയ്തിരുന്നു.

ജിസാന് നേരെ ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ സംഭവത്തിന്റെ അൽ അഖ്ബാരിയ ചാനൽ പുറത്തുവിട്ട വീഡിയോ: 


Tags:    
News Summary - houthi attack in saudi arabia's jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.