വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് കരാര്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി

റിയാദ്: സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. റിക്രൂട്ടിങ് ഏജന്‍സി, തൊഴിലാളി, തൊഴിലുടമ എന്നിവരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ മന്ത്രാലയം നേരത്തെ ആരംഭിച്ച ‘മുസാനിദ്‘ ഓണ്‍ലൈന്‍ സംവിധാനം പരിഷ്കരിച്ചുകൊണ്ടാണ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം യാഥാര്‍ഥ്യമാക്കിയത്.വിസ തെരഞ്ഞെടുക്കുന്നത് മുതല്‍ ജോലിക്കാര്‍ സൗദിയില്‍ എത്തുന്നത് വരെയും നടപടികള്‍ നിരീക്ഷിക്കാനും രേഖാമൂലമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

റിക്രൂട്ടിങ്ങി​​െൻറ ഇനം നിര്‍ണയിക്കല്‍, റിക്രൂട്ടിങ് ഏജന്‍സിയെ തെരഞ്ഞെടുക്കല്‍, വിവിധ തൊഴില്‍ കരാറുകളില്‍ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കല്‍, പണമടക്കല്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും. റിക്രൂട്ടിങ് ഏജന്‍സിയും തൊഴിലുടമയും തമ്മില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ക്കും കാലതാമസം പോലുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നതിനും തീര്‍പ്പുകല്‍പിക്കാനും സുതാര്യമായ തീരുമാനത്തിലെത്താനും ഓണ്‍ലൈന്‍ സംവിധാനത്തി​​െൻറ സഹായത്തിലൂടെ സാധിക്കും. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള www.musaned.gov.sa എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ സേവനം ലഭ്യമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - house maids recruitment -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.